OR


ശശിയുടെ പെണ്ണുകാണല്‍

Stories you may like



ശശിയുടെ പെണ്ണുകാണല്‍ ..

 

കഥാപാത്രങ്ങള്‍ --- ശശി , ഞാന്‍ ,മോഹന്‍ , ദീപു ,ശശിയുടെ മാമന്‍ , തരകന്‍ , പെണ്ണിന്റെ വീട് , പെണ്ണ് , പെണ്ണിന്റെ മാമന്‍ പിന്നെ നാട്ടുകാര്‍ ---

 

രംഗം ഒന്ന്‌ ..

 

...മിതിര്‍മലയില്‍ ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ വെട്ടുകാരില്‍ ഒരാളാണ് ശശി ..

.ശശി പല ഞായറാഴ്ച്ചകളും പെണ്ണുകാണല്‍ ചടങ്ങുകള്‍ക്ക് പോയി തുടങ്ങിയ കാലമാണ് ... ..അങ്ങനെ ഇരിക്കെ ഏകദേശം അഞ്ചു ദിവസം ആയിട്ട് ശശി റബ്ബര്‍ വെട്ടാന്‍ വരാത്തതുകൊണ്ട് അമ്മ എന്നോട് ശശിയുടെ വീട്ടില്‍ പോയി വിവരം തിരക്കാന്‍ പറഞ്ഞു ..

ശശിയുടെ വിവരം തിരക്കാന്‍ ചെന്ന ഞാന്‍ അവിടെ ഒരു ആള്‍ക്കുട്ടം കണ്ടു ..കാര്യം തിരക്കിയപ്പോള്‍ ശശിയെ കാണാനില്ല ..അതാണ് വിഷയം ..

ശശി എവിടെ പോയി ?

ശശിയുടെ മാമന്‍ അപ്പോഴാണ് അവിടെ എത്തിയത് ..

ശശിയുടെ മാമന്‍ പറഞ്ഞു;" ശശി കഴിഞ്ഞ ഞായറാഴ്ച ,ചിറയിന്‍കീഴ്‌ ഒരു വീട്ടില്‍ പെണ്ണുകാണാന്‍ എന്‍റെ കൂടെ ആണല്ലോ വന്നത് ..ഞാനാണ്‌ ശശിയെ തിരിച്ച് ബസ്‌ കയറ്റി വിട്ടത് "

രവി ;" ഇന്ന് ഇപ്പോള്‍ വെള്ളിയാഴ്ച അല്ലെ ..ശശി ഇതുവരെയും എത്തിയില്ല ...നമുക്ക് പോലീസില്‍ പരാതി കൊടുക്കാം .. "

മോഹന്‍ ;" മാമന്‍ ശരിക്കും ശശിയെ ബസില്‍ കയറ്റി വിട്ടായിരുന്നോ?"

മാമന്‍ :" ഇല്ല . , അതല്ല ഞങ്ങള്‍ പെണ്ണ് കണ്ടില്ല ..പെണ്ണിന്റെ വീട്ടില്‍ ഒരു മരണം ..അതുകൊണ്ട് ശശിയോട്‌ കല്ലറ ബസില്‍ തിരിച്ച് വരാന്‍ പറഞ്ഞിട്ട് ഞാനും തരകനും കു‌ടി വര്‍ക്കലക്ക് പോയി .."

മോഹന്‍ :" അപ്പോള്‍ ശശിക്ക് എന്തോ സംഭവിച്ചു ..നമുക്ക് ചിറയിന്‍കീഴ്‌ പോയി ഒന്ന്‌ തിരക്കാം ..പോലീസിലും പരാതി കൊടുക്കാം "

രവി :"അഞ്ചു ദിവസം ആയിട്ടും ശശിയെ തിരക്കാത്തത് അതിശയം തന്നെ "

ശശിയുടെ അമ്മ :" അവന്‍ , അവന്റെ മാമന്റെ കൂടെ കാണും എന്നാ ഞാന്‍ കരുതിയത്‌ .."

രംഗം രണ്ട്



അങ്ങനെ ഞങ്ങള്‍ നാല് പേര്‍ ചിറയിന്‍കീഴിലേക്ക് തിരിച്ചു ..

ഏകദേശം ഉച്ച ആയപ്പോള്‍ ഞങ്ങള്‍ ശശി പെണ്ണുകാണാന്‍ പോയ വീട്ടിന് അടുത്ത് എത്തി ..

ധാരാളം ആളുകള്‍ ആ വീടിനടുത്തായി കുടി നില്‍പ്പുണ്ട് ..

ആളുകളെ കണ്ടപ്പോള്‍ എന്തോ പ്രശ്നം ഞങ്ങള്‍ക്ക് തോന്നി ..

മോഹന്‍ കാര്യം തിരക്കി ..

അവര്‍ പോലീസ് വരാന്‍ കാത്തുനില്‍ക്കുകയാണ് ..

എന്തിനാണ് പോലീസ് എന്ന് തിരക്കിയപ്പോള്‍ ...

ഒരു കള്ളനെ പിടിച്ച് തെങ്ങില്‍ കെട്ടി ഇട്ടിരിക്കുകയാണ് ,അയ്യാളെ പോലീസിനെ എല്പ്പിക്കുവാന്‍ പോകുകയാണ് എന്നും അവരില്‍ നിന്ന് മനസ്സിലായി ..

പെട്ടന്ന് ദീപു ,ആള്‍ക്കുട്ടത്തിന്റെ ഇടയിലുടെ അ വീട്ടിലെ തെങ്ങില്‍ കെട്ടി ഇട്ടിരിക്കുന്ന കള്ളനെ നോക്കി ..

"അത് ശശി ആയിരുന്നു "

ദീപു ശശി എന്ന് വിളിച്ചു കൊണ്ട് നേരെ ഓടി ചെന്നു..കൂടെ ഞങ്ങളും ..ഞങ്ങളുടെ പുറകെ നാട്ടുകാരും ...

ശശിക്ക് ഞങ്ങളെ കണ്ടപ്പോള്‍ സന്തോഷം ...

നാട്ടുക്കാര്‍ക്കും സന്തോഷം ..കള്ളന്റെ കുട്ടുകാരെ കൂടെ കിട്ടിയതിന് ...

നാട്ടുക്കാര്‍ക്ക് ഞങ്ങളെ കുടി പിടിച്ച് പോലീസിന് എല്പ്പിക്കുവാന്‍ ഭയങ്കര സന്തോഷം ..

ഞാന്‍ " ഞങ്ങള്‍ മിതിര്‍മലയില്‍ നിന്ന് വരുന്നതാണ് ..ശശി എന്‍റെ വീട്ടില്‍ റബ്ബര്‍ വെട്ടുന്ന ആളാണ് ..ശശി ഇവിടെ പെണ്ണുകാണാന്‍ വന്നതാണ്‌ , നിങ്ങള്‍ എന്താണ് ഇ കാണിക്കുന്നത് ?"

ചുവന്ന ഷര്‍ട്ട് ഇട്ട ആള്‍;" പെണ്ണ് കാണാനോ , ഇവിടെയോ ?"

മോഹന്‍ : " കഴിഞ്ഞ ഞായറാഴ്ച പെണ്ണ് കാണാനായി ,ശശിയും മാമനും കുടി വന്നതാണ്‌ ."

പെണ്ണിന്റെ മാമന്‍ :" ഞായറാഴ്ച പെണ്ണ് കാണാന്‍ ഇവിടെ ആരും വന്നിട്ടില്ല "

ഇത് കേട്ടതും ഞങ്ങള്‍ അകെ വെട്ടിലായി ...അവസാനം ഒരു വിധത്തില്‍ ശശിയെ തെങ്ങില്‍ നിന്ന് അഴിച്ച് ആ വീടിന്റെ വരാന്തയില്‍ ഇരുത്തി ..

 

രംഗം മുന്ന് 
 


നാട്ടുക്കാര്‍ക്കും കൌതുകമായി ...

ശശിയുടെ മാമന്‍ :" നിന്നോട് , കല്ലറ ബസില്‍ കയറാന്‍ പറഞ്ഞിട്ടല്ലേ ഞാന്‍ പോയത് ?"

ശശി :" മാമ, നിങ്ങള്‍ പോയി കഴിഞ്ഞ് ..ഞാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ തിരക്കിയപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ കല്ലറ [മിതിര്‍മല ] ഭാഗത്തേക്ക്‌ ബസ്‌ ഉള്ളു എന്ന് മനസ്സിലായി ..

പെണ്‍കുട്ടിയുടെ വീട് ഇവിടെ അടുത്ത് ആണല്ലോ , മരണ വിവരം തിരക്കാം എന്ന് കരുതിയാണ് ഞാന്‍ ഇ മരണ വീട്ടിലേക്ക് വന്നത് .."

ശശിയുടെ മാമന്‍ :" മരണത്തില്‍ പങ്കെടുത്തതിനാണോ, നിന്നെ പിടിച്ച് കെട്ടിയിട്ടത് ?"

ശശി :" ഞാന്‍ ഇവിടെ വരുമ്പോള്‍ ,നിറയെ ആളുകള്‍ ഉണ്ടായിരുന്നു... .. ഞാന്‍ ഇതുവരെ വന്നത് അല്ലെ പെണ്ണിനെ കുടി ഒന്ന്‌ കണ്ടിട്ട് പോകാം എന്ന് കരുതി .."

" ഉള്ള ആളുകള്‍ ഓരോ ഓരോ ജോലികള്‍ സ്വയം ചെയ്യുകയാണ് ...
അപ്പോള്‍ ഞാനും അവരുടെ കൂടെ കുടി ..ഞാനാണ്‌ ആ മാവ് മുറിച്ചത് 
അതിന് ശേഷം മുന്‍ വശത് മടല്‍ കുഴിച്ച് ഇട്ടതും ,ടാര്‍പ്പ വലിച്ച് 
കെട്ടിയതും ഞാനാണ്‌ ..അപ്പുപ്പനെ കുളിപ്പിക്കുവാനും ഞാന്‍ കൂടെ 
ഉണ്ടായിരുന്നു .."

മോഹന്‍ :" അത് കഴിഞ്ഞു നി വീട്ടിലേക്ക് വരാത്തത് എന്താ ?"

ശശി :" ചടങ്ങ് കഴിഞ്ഞപ്പോള്‍ ..അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മാമന്‍ എന്നെയും വേറെ ഒരാളെയും കയറ്റി ചന്തയില്‍ പോയി ..കുറെ സാധനങ്ങളും വാങ്ങി വന്നപ്പോള്‍ സന്ധ്യ ആയി ...ഇവിടെ നിറെ ആളുകള്‍ ആയിരുന്നു ..

ഞാന്‍ അവരുടെ കൂടെ ഇവിടെ കുടി ..രാവിലത്തെ ബസില്‍ പോകാം എന്ന് കരുതി ..

മോഹന്‍ :" എന്നിട്ട് നീ രാവിലെ ബസില്‍ കയറിയില്ലേ ?"

ശശി " നാലു മണിക്ക് തന്നെ ആളുകള്‍ എണീറ്റ്‌ ഓരോ ജോലി ചെയ്തു തുടങ്ങി ..എണീറ്റ ഉടന്‍ എനിക്ക് വലിയ പാത്രങ്ങളാണ് കഴുകുവാന്‍ കിട്ടിയത് ..അന്ന് മുഴുവന്‍ പണി ആയിരുന്നു ..അപ്പുപ്പന്‍ എല്ലാവരും അറിയുന്ന ആളായിരുന്നു എന്ന് തോന്നുന്നു .. ദിവസവും നുറു കണക്കിന് ആളുകള്‍ ,.....അഞ്ചുദിവസവും എന്നെ കൊണ്ട് പണി ചെയ്യിച്ചു .."

ഞാന്‍ :" നീ ആരോടും ഒന്നും പറഞ്ഞില്ലേ? "

ശശി :" രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആളുകള്‍ എന്നെയാണ് ഓരോ കാര്യവും ഏല്‍പ്പിച്ചിരുന്നത്‌ ..സാധനം വാങ്ങാനും ഇല വെട്ടാനും വിളമ്പുവാനും എല്ലാം "

ഞാന്‍ " നീ പെണ്ണിനെ കണ്ടായിരുന്നുവോ ?"

ശശി :" ഞാന്‍ ദിവസവും കണ്ടിരുന്നു ...പക്ഷെ പെണ്ണിനോട് എനിക്ക് കാര്യം പറയാന്‍ പറ്റിയില്ല .."

മോഹന്‍ :" അത് എന്താ നീ പറയാതിരുന്നത് ..?"

ശശി :" എന്നെ കൊണ്ട് കുടുതല്‍ പണികള്‍ ചെയ്യിച്ചത് അവളാണ് ..ഞാന്‍ എങ്ങനെ പറയും ..പെണ്ണ് കാണാന്‍ വന്നതാണ്‌ എന്ന് ?"

അതുവരെ ശശി പറയുന്ന കഥ കേട്ടിരുന്ന ദീപു :" അത് ശരി , അപ്പോള്‍ നിന്നെ കൊണ്ട് പണി മുഴുവന്‍ ചെയ്യിപ്പിച്ചിട്ട് , കുലി ചോദിച്ചപ്പം പിടിച്ച് കെട്ടി ഇട്ടതാണ് അല്ലെ ?"

പെണ്ണിന്റെ മാമന്‍ :" ഇത് ഒന്നും ഞങ്ങള്‍ അറിഞ്ഞത് അല്ല ...വ്യഴാഴിച്ച ചടങ്ങുകള്‍ കഴിഞ്ഞിട്ടും ഇവന്‍ പോകാതെ ഇവിടെ നിന്ന് കറങ്ങുന്നത് കണ്ടിരുന്നു ...വൈക്കുന്നേരം ഇവന്‍ പെണ്ണുങ്ങളുടെ മുറിയില്‍ കയറി ഒളിച്ചു ഇരിക്കുകയായിരുന്നു ..അവിടെ നിന്നാണ് ഞങ്ങള്‍ ഇവനെ പൊക്കിയത് ..."

മോഹന്‍ :" നീ എന്തിനാണ് പെണ്ണുങ്ങളുടെ മുറിയില്‍ കയറിയത് ?"

ശശി :" ഞാന്‍ വന്ന കാര്യം പെണ്ണിനോട് പറയാന്‍ മുറിയില്‍ കയറിയതാണ് .."

പെണ്ണിന്റെ മാമന്‍ :" കട്ടിലിന്റെ അടിയില്‍ ആണോ ? പെണ്ണിനെ നോക്കുന്നത് ?"

മോഹന്‍ :" അത് എന്തിനാ ശശി , നീ കട്ടിലിന്റെ അടിയില്‍ കയറിയത് ?

ശശി :" ഞാന്‍ മുറിയില്‍ കയറി പെണ്ണിനെ നോക്കിയപ്പോള്‍ ,പെണ്ണിനെ കണ്ടില്ല ..ഞാന്‍ പുറത്തോട്ട് ഇറങ്ങാന്‍ പോയപ്പോള്‍ പെണ്ണിന്റെ അമ്മ അങ്ങോട്ട്‌ വന്നു ..അമ്മ കാണാതെ ഇരിക്കുവനാണ് ഞാന്‍ കട്ടിലിന്റെ അടിയില്‍ കയറിയത് "

ശശി :" മോഹനന്‍ അണ്ണാ ഇവര്‍ എന്നെ കട്ടിലിന്റെ അടിയില്‍ നിന്ന് പിടിച്ചിട്ടു ഒരുപാട് ഇടിച്ചു ..ഇന്നലെ വൈകുന്നേരം മുതല്‍ ഇതുവരെ ഒരു തുള്ളി വെള്ളം പോലും തന്നില്ല ..അഞ്ചു ദിവസം ഞാന്‍ മാട്പോലെ പണി എടുത്തതാണ് ...ആ പെണ്ണും എന്നെ തല്ലി ..എനിക്ക് സഹിക്കുന്നില്ല അണ്ണാ .."

ഇത്രയും പറഞ്ഞ് ശശി ഉറക്കെ കരയാന്‍ തുടങ്ങി .....

ശശിയുടെ ആ കരച്ചില്‍ കാലം ഒരുപാട് കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല .....



Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..



Do you want to subscribe for more information from us ?



(Numbers only)

Submit