OR


ദൈവത്തിന്റെ അദൃശ്യമായ ഇടപെടല്‍....!

Stories you may like



രംഗം ഒന്ന് ..

 

രാവിലെ ആണ് അറിയുന്നത് ..

കുറുപ്പ് സാറിന് നല്ല സുഖമില്ല ..

നല്ല മനുഷ്യന്‍ ആണ് ...

ഒന്ന് ചെന്ന് കാണണം ..

പക്ഷെ വണ്ടി ഓട്ടിക്കാന്‍ ആളില്ല ..

ഡ്രൈവര്‍ ഇന്ന് വരില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു ..

അങ്ങനെയാണ് മേരി ആന്റി വണ്ടിയുമായി ഇറങ്ങിയത്‌

കവടിയാറില്‍ നിന്ന് നെടുമങ്ങാട് - പനവൂര്‍ വഴി ആണ് കുറുപ്പ് സാറിന്റെ വീട്ടില്‍ പോകേണ്ടത് ..

മേരി ആന്റി വണ്ടിയുമായി ഇറങ്ങി ..

നെടുമങ്ങാട് എത്തുന്നതിന് മുന്‍പേ മഴ തുടങ്ങി ..

നല്ല മഴ ..

നെടുമങ്ങാട് - പഴകുറ്റി കഴിയുമ്പോള്‍ കാണുന്ന പാലം ..

പുത്തന്‍ പാലം ..

അതുവഴിയാണ് പോകേണ്ടത് ...

വണ്ടി , പുത്തന്‍പാലം വളയുമ്പോഴെ മേരിആന്റി വണ്ടിക്ക് ഒരു അസ്വസ്ഥത കണ്ടിരുന്നു ..

മൂഴി കഴിഞ്ഞ് കല്ലിയോട് റോഡിലെ തേരി കയറാന്‍ തുടങ്ങിയതും വണ്ടിയുടെ ടയര്‍ പൊട്ടിയതും ഒരേ സമയം

..
വണ്ടി ഒന്ന് ഉലഞ്ഞൂ ..

മേരി ആന്റി വളരെ ശ്രമ പ്പെട്ട് വണ്ടി ഒരുവശതേക്ക് ഒതുക്കി ..

പുറത്തേക്ക് ഇറങ്ങിയ മേരി ആന്റി സഹായത്തിന് ആരെങ്കിലും കിട്ടുമോ എന്ന് നോക്കി ..

നന്നായി മഴ പെയ്യുന്നത് കൊണ്ട് ആരെയും റോഡില്‍ കാണുന്നില്ല ..

ഇതിനിടയില്‍ ചില വണ്ടികള്‍ കടന്ന് പോയി ..

മഴ ആയതിനാല്‍ ആരും മേരിആന്റി യെ ശ്രദ്ടിച്ചതും ഇല്ല ..

ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കവറേജും ഇല്ല ..

 

രംഗം രണ്ട് ..

 

പാങ്കാട് നിന്ന് മൂഴി വഴി കല്ലിയോട് ഉള്ള ചേച്ചിയുടെ വീട്ടിലേക്ക് നടക്കുകയാണ് വിജയന്‍ ..

ചേച്ചിയോട് കുറച്ച് പണം കടം ചോദിക്കണം ..

ഭാര്യയുടെ ആശുപത്രി ആവശ്യത്തിനാണ്..

മഴ ആയതിനാല്‍ പണി ഒന്നും ഇല്ല ..

ചേച്ചിയുടെ കൈയിലും പണം കാണും എന്ന് ഉറപ്പ് ഇല്ല

..എന്നാലും ചേച്ചി എവിടെ നിന്ന് എങ്കിലും മറിച്ച് തരും ..

ഇങ്ങനെ ഓരോ വിചാരങ്ങളും ആയി നടന്ന് ,കല്ലിയോട് തേരി കയറുമ്പോള്‍ ആണ് ഒറ്റയ്ക്ക് നില്‍ക്കുന്ന മേരിആന്റിയെയും കാറിനെയും വിജയന്‍ കാണുന്നത് ..

തന്റെ നേരെ നടന്ന് വരുന്ന മനുഷ്യനെ കണ്ടപ്പോള്‍ മേരിആന്റിക്ക് ഉള്ളില്‍ ഒരു ഭയം തോന്നി ..

വിജനമായ സ്ഥലം ..

നല്ല മഴ'

ഇയ്യാള്‍ തന്നെ ഉപദ്രവിക്കാന്‍ ഉള്ള ശ്രമമാണോ .?

മഴ ആയതിനാല്‍ ഉറക്കെ വിളിച്ചാലും ആരും കേള്‍ക്കില്ല

..
' എന്ത് പറ്റി , ഓ ,ടയര്‍ പഞ്ചര്‍ ആയല്ലേ ?

അയ്യാളുടെ ചോദ്യങ്ങള്‍ കേട്ടാണ് മേരിആന്റി സ്വബോധത്തിലേക്ക് വന്നത് ..

' സ്റ്റെപ്പിനി ഉണ്ടോ ? ' അയാള്‍ വീണ്ടും ചോദിക്കുകയാണ്

..
മേരിആന്റിയുടെ അമ്പരപ്പ് കണ്ടിട്ട് ആണ് എന്ന് തോന്നുന്നു ..

'പേടിക്കണ്ട ,നമുക്ക് ശരിയാക്കാം ..എന്റെ പേര് വിജയന്‍ ..'

കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ വിജയന്‍ ഡിക്കി തുറക്കുകയും ,സ്റ്റെപ്പിനി ടയര്‍ എടുക്കുകയും ചെയ്തു .

' മാഡം.' ഇങ്ങനെ മഴയത്ത് നില്‍ക്കണം എന്നില്ല ..നല്ല തണുപ്പ് ഉണ്ട് ..കാറില്‍ കയറി ഇരുന്നു കൊള്ളൂ..'

അടുത്ത 5 മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കാര്‍ റെഡിയായി ..
മേരിആന്റിക്ക് സന്തോഷമായി ..

'വിജയന്‍ , എത്രയാണ് കൂലി ..ഞാന്‍ എത്രയാണ് തരേണ്ടത് '

അ ചോദ്യം കേട്ടപ്പോള്‍ വിജയന്‍ ഒന്ന് പുന്‍ജിരിച്ചൂ ..

' ഏയ്‌ ..എനിക്ക് പണം വേണ്ട ..ഞാന്‍ മാഡത്തിന്റെ വിഷമം കണ്ടപ്പോള്‍ ഒന്ന് സഹായിച്ചതാണ് '

' വിജയന്‍ , നിങ്ങള്‍ എന്തെങ്കിലും വാങ്ങണം ..നിങ്ങള്‍ പണം വാങ്ങിയില്ലെങ്കില്‍ എനിക്ക് അത് ഒരുപാട് വിഷമം ആകും ..'

മേരിആന്റി യുടെ ആവശ്യം കേട്ടപ്പോള്‍ വിജയന്‍ പറഞ്ഞൂ ...

' മാഡം ,ഞാന്‍ എന്തായാലും പണം വാങ്ങില്ല ...മാഡം ഒരു കാര്യം ചെയ്യുക ..മാഡം ഇനി കണ്ട് മുട്ടുന്ന ഏതെങ്കിലും ആളിന് പണത്തിന് വളരെയേറെ ആവശ്യം കാണും .. പണം അവര്‍ക്ക് നല്‍കുക ..'

ഇതും പറഞ്ഞ് വിജയന്‍ സാവധാനം നടന്നു...

അപ്പോഴാണ് മേരിആന്റി വിജയന്‍റെ വസ്ത്രങ്ങള്‍ നോക്കുന്നത് ..

വസ്ത്രങ്ങള്‍ കീറി തുടങ്ങിയിട്ട് ഉണ്ട് ..

ഇപ്പോള്‍ അതില്‍ നിറയെ കരിയും ...

 

രംഗം മൂന്ന് ..

 

കുറുപ്പ് സാറിനെ കാണുമ്പോള്‍ പോലും മേരിആന്റിയുടെ മനസ്സില്‍ വിജയന്‍ ആയിരുന്നു ..

തിരികെ തിരുവനതപുരത്തെക്ക് കാര്‍ ഓടിക്കുമ്പോഴും മേരിആന്റി വിജയന്‍ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ..

'പണത്തിന് അത്യാവശ്യം ഉള്ള ഒരാളെ കാണുക ..പണം നല്‍കുക '

പെട്ടന്ന് മേരിആന്റിക്ക് ചായ കുടിക്കാന്‍ ഒരു ആഗ്രഹം തോന്നി ...

കാര്‍ ഒതുക്കി ..

സ്ഥലം ഇപ്പോള്‍ പങ്കോട് ആണ് ..

ഇടത് വശത് ആയി ഒരു ചെറിയ ചായകട ..

മേരിആന്റി ചായകടയിലേക്ക്‌ കയറി ..

ഒരു ചെറിയ കടയാണ് ..

അ കടയില്‍ അപ്പോള്‍ ഒരു സ്ത്രീ മാത്രം ആണ് ഉണ്ടായിരുന്നത് ..

' ഒരു ചായ ' മേരിആന്റി ചായക്ക് ഓര്‍ഡര്‍ നല്‍കി ..

അല്പം സമയം കഴിഞ്ഞപ്പോള്‍ ചൂടുള്ള ചായ റെഡി ..

' ഒരു അട എടുക്കട്ടെ ..വീട്ടില്‍ ഉണ്ടാക്കിയത് ആണ് .' ചായ കൊണ്ട് വെച്ച സ്ത്രീയുടെ ചോദ്യമാണ് ..

അപ്പോഴാണ് മേരിആന്റി അ സ്ത്രീയെ നോക്കുന്നത് ..
അവര്‍ 'ഗര്‍ഭിണി ' ആണ് ..

' ശരി , ഒരു അട താ'

മേരിആന്റി ചായ കുടിക്കുമ്പോള്‍ ,അവരുടെ കണ്ണുകള്‍ അ ചായകടക്കാരിയെ തന്നെ നോക്കുകയായിരുന്നു ..

പ്രസവത്തിന് ഇനി അധികം നാളുകള്‍ ഇല്ല ..

ഇ സമയത്തും ജോലി ചെയ്യുക ...

ചായ കുടിച്ച് കഴിഞ്ഞു ..നാല് അടകള്‍ കൂടി വാങ്ങി മേരിആന്റി പണം നല്‍കി ..

ആയിരത്തിന്റെ നോട്ട് ആണ് ..

' ചില്ലറ , കാണുമോ എന്തോ ..' എന്ന് പറഞ്ഞ് കൊണ്ട് ചായകടക്കാരി ക്യാഷ് വെക്കുന്ന പെട്ടിയുടെ അടുത്തേക്ക് പോയി ..

പെട്ടന്ന് മടങ്ങി വന്ന് കൈ തുടക്കുവാന്‍ ഒരു പേപ്പറും എടുത്ത് മേരിആന്റിയുടെ അടുത്ത് വെച്ചു ..

മേരിആന്റി നോക്കിയപ്പോള്‍ ചായക്കടക്കാരി അടുത്ത കടയിലേക്ക് വേഗത്തില്‍ നടക്കുകയാണ് ..

ചായകടക്കാരി നേരെ എതിരെ യുള്ള റേഷന്‍ കടയില്‍ നിന്ന് ബാക്കി വാങ്ങി വന്നപ്പോള്‍ ,മേരിആന്റി കാറില്‍ കയറിക്കഴിഞ്ഞൂ .

ഗീത ..അതാണ് ചായക്കടക്കാരിയുടെ പേര് ഓടി കാറിന്റെ അടുത്ത് എത്തി ..

' അമ്മ , ഇതാ ബാക്കി ..'

തന്റെ നേരെ പണത്തിന്റെ ബാക്കിയുമായി നില്‍ക്കുന്ന ഗീതയോട്

മേരിആന്റി പറഞ്ഞൂ ..

' ബാക്കി ,മോള്‍ വെച്ചോളൂ .'

' അമ്മ ,ഇത് ഒരുപാട് ബാക്കി ഉണ്ട് ..അമ്മ ബാക്കി വാങ്ങണം ..'

ഗീതയെ ഒരു നിമിഷം നോക്കിയിട്ട് മേരിആന്റി..

' ഇത് ,മോളുടെ പിറക്കാന്‍ പോകുന്ന കുഞ്ഞിന് എന്റെ സമ്മാനം ആണ് ..'

ഇത്രയും പറഞ്ഞ് മേരിആന്റി കാര്‍ ഓടിച്ചു പോയി ..

മേരിആന്റിയുടെ കാര്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കി നിന്നതിന് ശേഷം ,ഗീത ചായക്കടയിലേക്ക് കയറി ..
മേരിആന്റി ചായ കുടിച്ച ഗ്ലാസ് എടുക്കാനായി ചെന്ന ഗീത അവിടെ ഒരു വെള്ള പേപ്പര്‍ കണ്ടൂ ..

അതില്‍ ഇങ്ങനെ എഴുതിയിരുന്നു ..

' മോളുടെ പിറക്കാന്‍ പോകുന്ന കുഞ്ഞിന് എന്റെ സമ്മാനം ..ഇ സമ്മാനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ,അര്‍ഹതയുള്ള ആര്‍ക്കെങ്കിലും നല്‍കുക '

പേപ്പര്‍ എടുത്ത ഗീതുടെ കണ്ണില്‍ കണ്ണുനീര്‍ പൊടിഞ്ഞൂ ..
അ കണ്ണുനീരില്‍ ഗീത ഒരു കാഴ്ച കൂടി കണ്ടൂ ..

പേപ്പറിനടിയില്‍ നാല് ആയിരത്തിന്റെ നോട്ടുകള്‍ !!!

 

രംഗം നാല് ..

 

രാത്രി ,ഭാര്യയെ ആശുപത്രിയില്‍ കാണിക്കുവാന്‍ ചേച്ചിയുടെ അടുത്ത് പണത്തിന് പോയ വിജയന്‍ നിശബ്ദനായി കിടക്കുകയാണ് ..

പണം ലഭിച്ചില്ല ..

നാളെ ഡോക്ടറെ കാണിക്കണം ..

ഭാര്യ അടുത്ത് കിടപ്പുണ്ട് ..

' വിജയെട്ടാ ...ഇന്ന് ഒരു സംഭവം ഉണ്ടായി ..ചേട്ടന്‍ , പ്രസവത്തിന്റെ കാര്യം ഓര്‍ത്ത് പേടിക്കണ്ട ..എനിക്ക് ഇന്ന് 5000 .രൂപ കിട്ടി ..'

നമ്മള്‍ അറിഞ്ഞോ ,അറിയാതയോ ഒരാളെ ഫലം ആഗ്രഹിക്കാതെ സഹായിച്ചാല്‍ ,ദൈവം അത് മറ്റൊരു വിധത്തില്‍ നമുക്ക് ഗുണമായി വരുത്തും ..

അങ്ങനെ അല്ലെ സുഹൃത്തുക്കളെ ...?



Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..



STORY OF AN UNEXPECTED HELPER



(Numbers only)

Submit