OR


അയ്യാൾ

July 3, 2018, 11:52 a.m.

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്‍ വെള്ളം വീണപ്പോഴാണ് അവസാനം ഞാന്‍ കണ്ണ് തുറന്നത് ..

' ഇത് എന്തൊരു ഉറക്കമാ ..എത്ര നേരമായി ഞാന്‍ വിളിക്കുന്നു ..'

കണ്ണ് തുറന്ന ഞാന്‍ ചുറ്റും നോക്കി ..

അല്‍പസമയം വേണ്ടി വന്നൂ എനിക്ക് ബോധത്തിലേയ്ക്ക് വരുവാന്‍ ..

ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലാണ് ..

കിംസ് ഹോസ്പിട്ടലാണ്..

ഐ സി യു വിന് മുന്നിലെ വെയിറ്റിംഗ് മുറിയിലാണ് ഞാന്‍ രണ്ടുദിവസമായി രാത്രി ഉറങ്ങിയിരുന്നത് ..

'നിങ്ങളുടെ കക്ഷിക്ക് ബോധം വന്നൂ ..കണ്ണ്‍ തുറന്നൂ ..'

എന്നെ വിളിച്ചുണര്‍ത്തിയ നാസറിന്റെ ശബ്ദമാണ് ..

നാസറിന്റെ വാക്കുകള്‍ എനിക്കും അവിടെ കൂടിയിരുന്ന പലരിലും കൗതുകം ഉണ്ടാക്കി ..

കാരണം വളരെ ലളിതമാണ്..

ഞാന്‍ രണ്ടുദിവസമായി കാവലിരിക്കുന്ന വ്യക്തി ആരാണെന്ന് എനിയ്ക്കോ അവിടെ എന്റെ കൂടെ ഉണ്ടായിരുന്നവര്‍ക്കോ അറിയില്ല ..

ഏതോ ഒരു അപരിചിതനുവേണ്ടിയാണ് എന്റെ കാത്തിരിപ്പ് ..

അപ്പോള്‍ ഷിമിലും അങ്ങോട്ട്‌ വന്നൂ ..

'എന്താ സര്‍ , വിശേഷം വല്ലതുമുണ്ടയോ ?

' അയ്യാള്‍ , കണ്ണ് തുറന്നൂ ..ഇനിയാണ് അയ്യാള്‍ ആരാണ് എന്നറിയാന്‍

ഇവിടെ സൂചിപ്പിച്ച 'അയ്യാള്‍' ആണ് കഴിഞ്ഞ രണ്ടുദിവസമായി എന്റെ വിഷയം ..

എല്ലാം തുടങ്ങുന്നത് തിങ്കളാഴ്ച ഉച്ചയ്ക്കാണ് ..

കവടിയാറിലെ ഐ സി ഐ സി ഐ ബാങ്കില്‍ നിന്നാണ് തുടക്കം 
.

ഞാന്‍ കവടിയാറിലുള്ള ഞങ്ങളുടെ ഹെഡ് ഓഫീസില്‍ നിന്നും വെള്ളയമ്പലം ഓഫീസിലേയ്ക്ക് വരുകയാണ് .

വെള്ളയമ്പലം ഓഫീസിലേയ്ക്ക് ഉള്ള പണം മാറാനാണ് ഞാന്‍ ഐ സി ഐ സി ഐ ബാങ്കില്‍ കയറിയത് .

ബാങ്കില്‍ നിന്നും എടുത്ത പണം ഞാന്‍ ഒരു പേപ്പറില്‍ [ബാങ്കിന്റെ ഏതോ സ്കീമിന്റെ നോട്ടിസ് ആണ് ] പൊതിഞ്ഞുകൊണ്ട് എന്റെ ബൈക്ക് ഇരിയ്ക്കുന്ന ഭാഗത്തേയ്ക്ക് നടന്നതാണ് ..

ബാങ്കിന് എതിരെ റോഡിന്റെ സൈഡില്‍ ഇരിയ്ക്കുന്ന ബൈക്കില്‍ കയറാനായി , റോഡ്‌ മുറിച്ചുകടക്കാന്‍ ഞാന്‍ ശ്രമിച്ചതും ഒരു അപരിചിതന്‍ എന്റെ കൈയ്യിലെ പൊതിയും പിടിച്ചുപറിച്ചുകൊണ്ട്‌ മെയിന്‍ റോഡിലേയ്ക്ക് ഓടിയതും ഞൊടിയിടയില്‍ കഴിഞ്ഞൂ ..

പെട്ടന്ന്‍ ഒന്ന്‍ ഞെട്ടിയ ഞാന്‍

' കള്ളന്‍ , കള്ളന്‍ ' എന്ന് വിളിച്ചുകൊണ്ട് ടി ടി സി യിലേയ്ക്ക് - മെയിന്‍ റോഡിലേയ്ക്ക് - അയ്യാളുടെ പുറകെ ഓടി ..

ഓടി മെയിന്‍ റോഡില്‍ വന്ന ഞാന്‍ കാണുന്നത് , റോഡില്‍ വീണുകിടക്കുന്ന ഒരാളുടെ അടുത്തേയ്ക്ക് ആളുകള്‍ ഓടി വരുന്നതാണ് ..

ഞാനും ഓടി റോഡില്‍ കിടക്കുന്ന ആളിന്റെ അടുത്ത് എത്തി ..

എന്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച പൊതി അയ്യാളുടെ സമീപത്ത് തന്നെയുണ്ട്‌ ..

ഞാന്‍ ആദ്യമേ പൊതി കൈയ്യില്‍ എടുത്തു ..

അയ്യാളുടെ തല പൊട്ടിയുണ്ട്‌..

അയ്യാള്‍ ഓടി കയറിയതും ടയര്‍ നന്നാക്കുന്ന വര്ക്ക്ഷോ പ്പില്‍ നിന്നുള്ള വണ്ടി റോഡിലേയ്ക്ക് ഇറങ്ങിയതും ഒരുമിച്ചാണ് ..

അങ്ങനെയാണ് അയ്യാള്‍ വണ്ടിയിടിച്ചു വീണത്‌ എന്നത് ഒറ്റ നോട്ടത്തില്‍ വ്യക്തം ..

ഞാന്‍ അയ്യാളെ കുലുക്കി വിളിച്ചൂ ..

'ഇല്ല ..അയ്യാള്‍ക്ക് ബോധം നഷ്ടപെട്ടിരിയ്ക്കുകയാണ് ..എത്രയും വേഗം ആശുപത്രിയില്‍ എത്തിയ്ക്കണം ..' 
ടയര്‍ കടക്കാരന്റെ അഭിപ്രായമാണ് ..

ഓടി കൂടിയവര്‍ എല്ലാവരും കൂടി അയ്യാളെ പൊക്കി ഒരു ആട്ടോയിലാക്കി..

കൂടെ എന്നെയും ..

വേറെയും രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറി ..

നേരെ മെഡിക്കല്‍ കോളേജിലെയ്ക്ക് ..

മെഡിക്കല്‍കോളേജില്‍ എത്തി അത്യാഹിതവിഭാഗത്തില്‍ കാണിക്കുന്നതുവരെ ഓട്ടോക്കാരനും കൂടെ വന്നവരും ഉണ്ടായിരുന്നു ..

എനിയ്ക്കും മടങ്ങാമായിരുന്നു ..

പക്ഷെ അയ്യാള്‍ ആരാ എന്നറിയാനുള്ള ഒരു ആകാംഷ ഇതിനിടയില്‍ എന്നില്‍ ഉദിച്ചു ..

ഞാന്‍ അവിടെ തന്നെ നിന്നൂ ..

ഇതിനിടയില്‍ എന്നെ തിരക്കി ഓഫീസില്‍ നിന്നുള്ള വിളികളും വന്നുതുടങ്ങി ..

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും .
നഴ്സ് എന്നെ വിളിച്ചൂ ..

അയ്യാളുടെ പോക്കറ്റില്‍ കിടന്ന ഒരു പേപ്പര്‍ എന്നെ കാണിച്ചു ..

എസ് യു റ്റി ആശുപത്രിയിലെ ഒരു കാര്‍ഡാണ്..

കാര്‍ഡ് കൈയ്യില്‍ വാങ്ങിയ ഞാന്‍ ഷിമിലിനെ വിളിച്ചൂ ..

ഓഫീസില്‍ നിന്ന് വന്ന ഷിമിലും ഞാനും കൂടെ വൈകുന്നേരം ആയപ്പോള്‍ എസ് യു റ്റി യിലെത്തി .

വളരെ നേരത്തെ പരിശ്രമത്തിന്റെ് അവസാനം ഞങ്ങള്‍ ഡോക്റ്റര്‍ ഗോപന്റെ അടുത്ത് എത്തി ..

ഞങ്ങളുടെ കൈയ്യിലെ തുണ്ട് പരിശോധിച്ച ഡോക്റ്റര്‍ .

' ഇത് , എന്റെ ലിസ്റ്റിലുള്ള ഒരു രോഗിയാണ്‌ ..ഒരു നാല് വയസുള്ള കുട്ടി ..അതിന്റെ കണ്ണിന് ഒരു പ്രശ്നമുണ്ട് ..കൃഷ്ണമണിക്ക് പ്രകാശം സ്വീകരിക്കുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും പ്രശ്നമുണ്ട് ..ഓപ്പറേഷന്‍ നാളെ ഫിക്സ് ചെയ്തിരിയ്ക്കുകയാണ് ..പണം അടയ്ക്കാം എന്ന് പറഞ്ഞാണ് കൂടെയുള്ള ആള്‍ രാവിലെ ഇവിടെ നിന്നും ഇറങ്ങിയത് ..'

'എത്ര രൂപയാണ് അടയ്ക്കേണ്ടത് .'

'അന്‍പതിനായിരം രൂപയാണ് അടയ്ക്കേണ്ടത് ..'

ഞാനും ഷിമിലും പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി ..

'ആശുപത്രിയില്‍ അടയ്ക്കാനുള്ള പണം സംഘടിപ്പിക്കാനാണ് , അയ്യാള്‍ അപ്പോള്‍ സാറിന്റെ കൈയ്യില്‍ നിന്നും പണം തട്ടി പ്പറിയ്ക്കാന്‍ ശ്രമിച്ചത് '

ഷിമിലിന്റെ അഭിപ്രായം ശരിയാണ് എന്ന് എനിയ്ക്കും തോന്നി ..

മെഡിക്കല്‍ കോളേജില്‍ മടങ്ങിഎത്തിയ ഞങ്ങള്‍ , അയ്യാളെ കിംസ് ഹോസ്പിറ്റലില്‍ എത്തിച്ചു ..

ഇപ്പോള്‍ രണ്ട് ദിവസമായി ..

അയ്യാളുടെ ബോധം വരാനായി ഞങ്ങള്‍ കാത്തിരിയ്ക്കുകയാണ് ..

നഴ്സ് വിളിച്ചത് അനുസരിച്ച് ഞാനും ഷിമിലും അകത്തേയ്ക്ക് കടന്നു ..

ഞങ്ങളെ കണ്ട അയ്യാള്‍ ഒന്ന് ചിരിച്ചൂ ..

വിളറിയ ചിരി ..

'ക്ഷമിക്കണം ..ഞാനൊരു കള്ളനോ പിടിച്ചുപറിക്കാരനോ അല്ല ..'

സംസാരിക്കുന്നതിന് അയ്യാള്‍ ശരിയ്ക്കും ബുദ്ധിമുട്ടുന്നു എന്ന് വ്യക്തം ..

'എന്റെ പരിചയത്തിലുള്ള ഒരു കുട്ടിയുടെ കണ്ണ് ഓപ്പറേഷന്‍ പണം കണ്ടെത്തുവാന്‍ ആണ് ഞാന്‍ നിങ്ങളുടെ പൊതി തട്ടിയെടുത്തത് ..'

'ഓക്കേ ..ഒറ്റ ചോദ്യം .എന്തുകൊണ്ട് എന്നെ ടാര്‍ഗറ്റ് ചെയ്തു 
.'
എന്റെ ചോദ്യം കേട്ട അയ്യാളുടെ മുഖത്ത് സാവധാനം ഒരു പുഞ്ചിരി തെളിഞ്ഞൂ ..

' എനിയ്ക്ക് അറിയാം ..എന്റെ മകളുടെ ഓപ്പറേഷനുള്ള പണം നിങ്ങള്‍ അടച്ചു എന്ന് ..'

അയ്യാളുടെ ആ ഉത്തരം എന്നെയും ഷിമിലിനെയും ഒത്തിരി അത്ഭുതപ്പെടുത്തി ..

പണം അടച്ചകാര്യം ഐ സി യു വില്‍ ബോധമില്ലാതെ കിടന്ന അയ്യാള്‍ അറിയുവാന്‍ ഒരു സാധ്യതയും ഇല്ല ..

എന്റെ അമ്പരപ്പ് കണ്ട അയ്യാള്‍ തുടര്ന്നൂ .

' അത്ഭുതപെടണ്ട..രാവിലെ മുതല്‍ ഞാന്‍ അവിടെ ബാങ്കിന്റെ സമീപത്തുണ്ടായിരുന്നു .ധാരാളം പേര്‍ പണം എടുക്കാന്‍ വന്നിരുന്നു .ആരാകും എനിക്ക് വേണ്ട പണം തരിക എന്നുള്ളത് എനിക്ക് ഒരു വിഷയം ആയിരുന്നു ..അന്‍പതിലധികം ആളുകള്‍ക്ക് ശേഷമാണ് നിങ്ങള്‍ വന്നത് ..'

ഇത്രയും പറഞ്ഞു അയ്യാള്‍ ഒന്ന് നിറുത്തി ..

'ശരി..എങ്കില്‍ ഒരു ചോദ്യം ..അപ്പോള്‍ നിങ്ങള്‍ മനപ്പൂര്വ്വം കാറിലിടിച്ച് വീണതാണ് അല്ലേ..?

അയ്യാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം ..Share with social media:


User's Comments:

No comments there.
YouTube Sensation - Rahul Vellai

YouTube Sensation - Rahul Vellai

April 4, 2019, 3:38 p.m.

11-year old Rahul Vellai from Bengaluru, karnataka, music is way of life. The child prodigy, who has become a YouTube sensation with his songs and melodious voice, is all set to perform the Prestigious ..

Read More
മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

July 4, 2018, 11:20 a.m.

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

Read More


അയ്യാൾ

അയ്യാൾ

July 3, 2018, 11:52 a.m.

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

Read More


പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

June 22, 2018, 11:25 a.m.

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..

Read More


SECRET BEHIND B VAULT OF-PADMANABHA TEMPLE

SECRET BEHIND B VAULT OF-PADMANABHA TEMPLE

June 19, 2018, 3:29 p.m.

Vault B has not been opened presumable for centuries. The Supreme Court appointed committee members opened the metal-grille door to Vault B, and discovered a sturdy wooden door just behind it. They opened this door as well, and encountered a third..

Read More

Do you want to subscribe for more information from us ?(Numbers only)

Submit