OR


ശശിയുടെ പെണ്ണുകാണല്‍ ..

 

കഥാപാത്രങ്ങള്‍ --- ശശി , ഞാന്‍ ,മോഹന്‍ , ദീപു ,ശശിയുടെ മാമന്‍ , തരകന്‍ , പെണ്ണിന്റെ വീട് , പെണ്ണ് , പെണ്ണിന്റെ മാമന്‍ പിന്നെ നാട്ടുകാര്‍ ---

 

രംഗം ഒന്ന്‌ ..

 

...മിതിര്‍മലയില്‍ ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ വെട്ടുകാരില്‍ ഒരാളാണ് ശശി ..

.ശശി പല ഞായറാഴ്ച്ചകളും പെണ്ണുകാണല്‍ ചടങ്ങുകള്‍ക്ക് പോയി തുടങ്ങിയ കാലമാണ് ... ..അങ്ങനെ ഇരിക്കെ ഏകദേശം അഞ്ചു ദിവസം ആയിട്ട് ശശി റബ്ബര്‍ വെട്ടാന്‍ വരാത്തതുകൊണ്ട് അമ്മ എന്നോട് ശശിയുടെ വീട്ടില്‍ പോയി വിവരം തിരക്കാന്‍ പറഞ്ഞു ..

ശശിയുടെ വിവരം തിരക്കാന്‍ ചെന്ന ഞാന്‍ അവിടെ ഒരു ആള്‍ക്കുട്ടം കണ്ടു ..കാര്യം തിരക്കിയപ്പോള്‍ ശശിയെ കാണാനില്ല ..അതാണ് വിഷയം ..

ശശി എവിടെ പോയി ?

ശശിയുടെ മാമന്‍ അപ്പോഴാണ് അവിടെ എത്തിയത് ..

ശശിയുടെ മാമന്‍ പറഞ്ഞു;" ശശി കഴിഞ്ഞ ഞായറാഴ്ച ,ചിറയിന്‍കീഴ്‌ ഒരു വീട്ടില്‍ പെണ്ണുകാണാന്‍ എന്‍റെ കൂടെ ആണല്ലോ വന്നത് ..ഞാനാണ്‌ ശശിയെ തിരിച്ച് ബസ്‌ കയറ്റി വിട്ടത് "

രവി ;" ഇന്ന് ഇപ്പോള്‍ വെള്ളിയാഴ്ച അല്ലെ ..ശശി ഇതുവരെയും എത്തിയില്ല ...നമുക്ക് പോലീസില്‍ പരാതി കൊടുക്കാം .. "

മോഹന്‍ ;" മാമന്‍ ശരിക്കും ശശിയെ ബസില്‍ കയറ്റി വിട്ടായിരുന്നോ?"

മാമന്‍ :" ഇല്ല . , അതല്ല ഞങ്ങള്‍ പെണ്ണ് കണ്ടില്ല ..പെണ്ണിന്റെ വീട്ടില്‍ ഒരു മരണം ..അതുകൊണ്ട് ശശിയോട്‌ കല്ലറ ബസില്‍ തിരിച്ച് വരാന്‍ പറഞ്ഞിട്ട് …

Read more..