OR


മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

Stories you may likeവെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്‍ ക്ലാസ് എടുക്കാന്‍ വരുന്നുണ്ട് ..

മറ്റ് കോളേജുകളിലെ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട് ...

പ്രോഫസ്സര്‍ തോമസ്സിനാണ് ക്ലാസ് , ഒരുക്കുന്നതിന്റെ ചുമതല ...

കൃത്യം പത്ത് മണിക്ക് തന്നെ ക്ലാസ് തുടങ്ങി ..

മനോഹരമായ ക്ലാസ് ..

ക്ലാസ് അവസാനിപ്പിച്ചുകൊണ്ട് അധ്യാപകന്‍ പറഞ്ഞൂ ...

' ഇത് മത്സരങ്ങളുടെ യുഗമാണ് ..

മത്സരത്തില്‍ വിജയിക്കുന്നവന്‍

മാത്രമാണ് നിലനില്‍ക്കുക ..

എല്ലാവരെയും എതിരാളിയായി

മാത്രം കാണുക ..വിജയം

അത് മാത്രം ആകണം

നിങ്ങളുടെ ലക്‌ഷ്യം '

കുട്ടികള്‍ കൈ അടിച്ച് ക്ലാസ് അവസാനിപ്പിച്ചു ..

പ്രോഫെസ്സര്‍ തോമസ്‌ നന്ദി പറയാനായി ,മൈക്കിന് നേരെ നടന്നു..

മൈക്കിന് മുന്നില്‍ നിന്ന് സദസ്സിലേക്ക് നോക്കിയപ്പോള്‍ ,പ്രോഫെസ്സര്‍ കണ്ടത് ,ഒരു 50 -55 വയസ്പ്രായം തോന്നുന്ന ഒരു മനുഷ്യന്‍ ,സദസ്സിന് നടുവില്‍ എണീറ്റ്‌ നില്‍ക്കുന്നതാണ് ..

അതുകണ്ട്തോമസ്‌ പറഞ്ഞൂ ' സര്‍ ,ദയവായി ഇരിക്കണം 
'
പക്ഷെ അ മനുഷ്യന്‍ ഇരുന്നില്ല ..അതിന് പകരം അദ്ദേഹം തന്റെ കൈ ഉയര്‍ത്തുകയാണ്ചെയ്തത് ..

' സര്‍ , അങ്ങേയ്ക്ക് എന്തോ പറയാന്‍ ഉണ്ട് എന്ന് തോന്നുന്നു ..'

അത് കേട്ടതും അ മനുഷ്യന്‍ നടന്ന് നേരെ സ്റ്റേജില്‍ കയറി ..

പ്രിന്‍സിപ്പല്‍ ,പരിശീലകന്‍ ,മറ്റ് അധ്യാപകര്‍ ,കുട്ടികള്‍ എല്ലാവരും വളരെ കൗതുകത്തോടെ അ മനുഷ്യനെ നോക്കുകയാണ് ..

സ്റ്റേജില്‍ കയറിയ അ മനുഷ്യന്‍ നേരെ മൈക്ക് സ്റ്റാണ്ടിലേക്ക് നീങ്ങുകയും മൈക്കിന് മുന്നില്‍ കയറി നില്‍ക്കുകയും ചെയ്തു ..

മൈക്കിന് അടുത്ത് നിന്ന തോമസ്‌ സാറിന് എന്തുകൊണ്ടോ അ മനുഷ്യനെ തടയാന്‍ തോന്നിയില്ല ..

സദസ്സിനോടായി അ മനുഷ്യന്‍ പറഞ്ഞൂ ..

' ആദ്യമേ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ..

എന്റെ പേര് രാജീവ്‌ കുമാര്‍ എന്നാണ് ..ഇന്ന് മത്സരത്തെക്കുറിച്ച് ഇവിടെ നിങ്ങള്‍ കേട്ട ക്ലാസ് , നിങ്ങള്‍ക്ക് ഏവര്‍ക്കും ഇഷ്ട്ടപ്പെട്ടൂ എന്ന് എനിക്ക് അറിയാം ..

ഞാന്‍ ഇതേ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചതാണ് .ഞാന്‍ ഒരു .സിവില്‍ എഞ്ചിനിയര്‍ ആണ്

..ഞാന്‍ നിങ്ങളോട് ഒരു കഥ കൂടി പറയാം ..അ കഥ കൂടി കേട്ടിട്ട് മാത്രമേ നിങ്ങള്‍ മത്സര ജീവിതത്തെ കുറിച്ച് ഒരു തീരുമാനത്തില്‍ എത്താവൂ..'

' എനിക്ക്നിങ്ങളെ പോലെ ഒരു മകന്‍ ഉണ്ടായിരുന്നു ..

പക്ഷെ അവന്‍ നിങ്ങളെ പോലെ ആയിരുന്നില്ല ..

പോളിയോ ബാധിച്ച കാലുകള്‍ ആയിരുന്നു അവന്
ഉണ്ടായിരുന്നത് ..'

'നിങ്ങളെ പോലെ പഠിക്കാന്‍ അവനും ഇഷ്ട്ടമായിരുന്നു ..'

നന്നായി പഠിക്കുമായിരുന്നു . പക്ഷെ പഠനം എല്ലാം വീട്ടില്‍ ആയിരുന്നു ..

പക്ഷെ സ്ക്കൂള്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്റെ ശരീരം വളരെ മോശമായി ..

ഡോക്റ്റര്‍മാര്‍ ഞങ്ങളോട് അവന്‍ ഇനി അധിക നാളുകള്‍ കാണില്ല എന്ന കാര്യം പറഞ്ഞൂ ..

ഞങ്ങള്‍ക്ക് അത് ഒരു ഷോക്ക് ആയിരുന്നു ..

എങ്കിലും ഞങ്ങള്‍ അവന് പരമാവധി സന്തോഷം നല്‍ക്കുവാന്‍ ആയി ശ്രമിച്ചു ..

എന്നും വീല്‍ ചെയറില്‍ ഇരുത്തി ഞാന്‍ അവനെ പുറത്ത് കൊണ്ട് പോകുമായിരുന്നു ..

ഒരു ദിവസം ഞാനും മോനും കൂടി , ഇ കോളേജിന്അടുത്ത് ഉള്ള ഗ്രൌണ്ടിന്അടുത്തുകൂടി പോകുമ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടൂ ..

അത് കണ്ട മോന്‍ അ കളി നോക്കി ..

അവന്റെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടൂ ..

അവന്റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ആണ് കളിക്കുന്നതില്‍ പലരും ...

പെട്ടന്ന് ഒരു 'സിക്സര്‍ ' മോന്റെ അടുത്ത് വന്ന് വീണൂ ..

അ പന്ത് ഉരുണ്ടുരുണ്ട്‌ മോന്റെ വണ്ടിയുടെ അടുത്ത് എത്തി ..

മോന്‍ അ പന്ത് പുതുക്കെ എടുത്തു ..

നന്നായി തുടച്ചു ..

പന്ത് എടുക്കാന്‍ വന്ന കുട്ടി അടുത്തേക്ക് വന്നപ്പോള്‍ ,അവന്‍ അ പന്ത് ,കുട്ടിയുടെ കൈയിലേക്ക്‌ എറിഞ്ഞ് കൊടുത്തൂ ..

പന്ത് വാങ്ങി ചിരിച്ച് കൊണ്ട് അ കുട്ടി പോയപ്പോള്‍ ഞാന്‍ മോനെ നോക്കി ..

അവന്‍ വലിയ ആഹ്ലാദത്തില്‍ ആണ് ..

ഞാന്‍ മോനോട് ചോദിച്ചൂ ..

' മോന് ക്രിക്കറ്റ് കളിക്കണമോ ? '

എന്റെ ചോദ്യം മോനെ ഒരുപാട് സന്തോഷിപ്പിച്ചൂ എന്ന് അവന്റെ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ..

ഞാന്‍ മോനോട് പറഞ്ഞിട്ട് നേരെ ഗ്രൌണ്ടിലേക്ക് ചെന്നൂ ..
നേരത്തെ പന്ത് എടുക്കാന്‍ വന്ന പയ്യന്‍ എന്നെ കണ്ട് ,എന്റെ അടുത്തേക്ക് വന്നൂ ..

' എന്താ അങ്കിള്‍ '

ഞാന്‍ ' മോന്‍ ,എന്റെ മകനെ കണ്ടായിരുന്നുവല്ലോ ..മോന് നിങ്ങളുടെ കൂടെ കളിക്കണം എന്ന് ഒരു ആഗ്രഹം ..അവനെ കൂടെ ഒന്ന് കളിപ്പിക്കുമോ '

എന്റെ ചോദ്യം കേട്ടപ്പോള്‍ ,അ കുട്ടി മറ്റുള്ള കുട്ടികളെയും കൈ കാട്ടിവിളിച്ചൂ ..

അവര്‍ എന്നെയും വീല്‍ചെയറില്‍ ഇരിക്കുന്ന മോനെയും മാറി ,മാറി നോക്കി ..

കൂട്ടത്തില്‍ ലീഡര്‍ എന്ന് തോന്നുന്ന ഒരു കുട്ടി എന്നോട് പറഞ്ഞൂ .

'അങ്കിള്‍ , ഇ കളി ഇപ്പോള്‍ തീരും ..അടുത്ത കളിയില്‍ അങ്കിളിന്റെ മോനും ചേരാം ..'

അ കളി ,എന്റെ മോനെ കൂടെ ചേര്‍ക്കാം എന്ന് പറഞ്ഞ ടീം തോറ്റൂ ..

കളികള്‍ 1- 1 എന്ന നിലയില്‍ ആണ് ..

അടുത്ത കളിയാണ് ഫൈനല്‍ ..

മോനെ അവര്‍ ടീമില്‍ എടുത്തു ..നേരത്തെ പന്ത് എടുക്കാന്‍ വന്ന പയ്യന്‍ ,മോന് വേണ്ടി മാറി ..

പുതിയ കളി തുടങ്ങി ..

എന്റെ മോന്റെ ടീം ഫീല്‍ഡ് ചെയ്യുകയാണ് ..

മോന്‍ ആദ്യമായിട്ടാണ് ഒരു ഗൌണ്ടില്‍ ഇറങ്ങുന്നത് ..

അവന്‍ ,കുറച്ച് നേരം പന്ത് കീപ്പ് ചെയ്യുകയും ചെയ്തു ..

ഒന്ന് ..രണ്ട് പന്ത് മോന്‍ പിടിക്കുകയും ചെയ്തു ..

10 ഓവര്‍ ആയിരുന്നു മത്സരം ..

ബാറ്റിംഗ് ടീം 70റന്‍സ് ആണ് എടുത്തത്‌ ..

ഫീല്‍ഡിംഗ് കഴിഞ്ഞ് വന്ന മോന്‍ അതീവ സന്തോഷത്തില്‍ ആയിരുന്നു ..

മോന്റെ ടീമിന്റെ ബാറ്റിംഗ് തുടങ്ങി ..

ഒന്‍പതാമത്തെ ഓവര്‍ ആണ് ഇപ്പോള്‍ കളിക്കുന്നത് ..

സ്കോര്‍ 67 ..പത്താമത്തെ ഓവറിലെ ആദ്യത്തെ പന്ത് ..

മോന്റെ ടീമിന്റെ പ്രധാന ബാറ്സ്സ്മന്‍ ഔട്ട്‌ ..

മൂന്ന് വിക്കറ്റുകള്‍ ബാക്കി ..4 റന്‍സ് വേണം ..5 പന്തുകൾ
നല്ല രണ്ട് ബാറ്റ്സ്മാന്‍ മാരും പിന്നെ മോനും ആണ് ഉള്ളത് ..

പെട്ടന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മോന്റെ ടീമിന്റെ ക്യാപ്റ്റന്‍ മോന്റെ അടുത്ത് വന്ന് പറഞ്ഞൂ ...

' നീ ആണ് അടുത്ത് ഇറങ്ങുന്ന ബാറ്റ്സ്മാന്‍ ..ബെസ്റ്റ് ഓഫ് ലക്ക് '

എന്റെ മോന്റെ സന്തോഷം എനിക്ക് വിവരിക്കുവാന്‍ ആകില്ല

പക്ഷെ എനിക്ക് അറിയാമായിരുന്നു ..അവര്‍ ഉറപ്പായ ഒരു വിജയം ആണ് ത്യെജിക്കുന്നത് എന്ന് ..

..
ജയിക്കുവാന്‍ 4റന്‍സ് മാത്രം ..

പക്ഷെ ഗ്രൌണ്ടിലേക്ക് വരുന്ന ബാറ്സ്മനെ ഫീല്‍ഡിംഗ് ടീം അവിശ്വനീയതയോടെ നോക്കി ..

ജീവിതത്തില്‍ ആദ്യമായി ബാറ്റ് പിടിക്കുന്ന എന്റെ മോനെ ക്രിസില്‍ കണ്ട ,എതിര്‍ ടീം ക്യാപ്റ്റന്‍ ,ബൌളറുടെ കൈയില്‍ നിന്ന് പന്ത് വാങ്ങി ..

ബൌളറൊട്എന്തോ ചില നിർദ്ദെശങ്ങൾ നൽകി.
ബൌളർ സാവധാനം ബൌളിംഗ് ക്രീസില്‍ വന്നു..

പതുക്കെ പന്ത് എന്റെ മോന് അടിക്കാന്‍ പരുവത്തില്‍ ,തറയിലൂടെ ഉരുട്ടി ..

മോന്‍ ആഞ്ഞുവീശി , പന്ത് ബാറ്റില്‍ കൊണ്ടില്ല ..

മോന്‍ കൂറെകൂടി ശ്രദ്ദിച്ചു ..

മൂന്നാമത്തെ പന്തും വീശി ..

കൊണ്ടില്ല ..

നാലാമത്തെയും അഞ്ജാമത്തെയും പന്തുകളും മോന് ബാറ്റില്‍ കൊള്ളിക്കാന്‍ പറ്റിയില്ല ..

ഇപ്പോള്‍ അവസാനത്തെ പന്താണ് ..

ഇ പന്തില്‍ നാല് റണ്‍സ് എടുത്താല്‍ മോന്റെ ടീം ജയിക്കും ..

ഫീല്‍ഡിംഗ് ടീം മോന്റെ അടുത്ത് തന്നെ ഉണ്ട് ..

അവരും മോനെ കൈ അടിച്ച് പ്രോത്സാ ഹിപ്പിക്കുണ്ട് ..

മോന്‍ ബാറ്റു വലിച്ച് അടിച്ചൂ ..

പന്ത് ബാറ്റില്‍ കൊണ്ടൂ ..

പന്ത് കവറിലേക്ക് ..

ബാറ്റിംഗ് ടീം ഉറക്കെ വിളിച്ചൂ ..

' വിഷ്ണൂ ..ഓടൂ .റണ്ണ്‍ എടുക്കൂ ...റണ്‍ ..റണ്‍ ....എന്റെ മോന്‍ വിഷ്ണൂ ..പതുക്കെ ..പതുക്കെ ഓടി തുടങ്ങി ..

പന്ത് ഇപ്പോള്‍ ഫീല്‍ഡിംഗ് ടീമിലെ ഏറ്റവും ചെറിയ കുട്ടിയുടെ അടുത്താണ് ..പന്ത് എടുത്ത് എറിഞ്ഞാല്‍ വിഷ്ണൂ ഔട്ട്‌ ആണ് ..

പന്ത് എടുത്ത കുട്ടി ,ഓടുന്ന വിഷ്ണുവിനെയും കൈ അടിക്കുന്ന കാണികളെയും നോക്കി ..

വിക്കറ്റ് കീപ്പര്‍ക്കോ ബൌളര്‍ക്കോ എറിഞ്ഞ് കൊടുത്താല്‍ വിഷ്ണു ഔട്ട്‌ ..

ബൌളിംഗ് ടീം ജയിക്കും ..

പക്ഷെ അവന്‍ ..

അവന്‍ അ പന്ത് വിഷ്ണുവിന്റെ എതിര്‍ദിശയില്‍ ഫീല്‍ഡര്‍ക്ക് പിടിക്കാന്‍ പറ്റാത്ത അകലത്തില്‍ കൂടെ എറിഞ്ഞു ..

ഓവര്‍ ത്രോ !!!

ഇപ്പോള്‍ വിഷ്ണൂ ഒരു റണ്‍ പൂര്‍ത്തിയാക്കി ..

ഫീല്‍ഡിംഗ് ടീം ഉള്‍പ്പെടെ കൈ അടിക്കുകയാണ് ..

'റണ്‍ റണ്‍ ..വിഷ്ണു റണ്‍ ..'

എങ്ങും അ വിളികള്‍ മാത്രം ..

വിഷ്ണൂ നാല് റണ്‍സ് ഓടി എടുത്തു ..

വിഷ്ണുവിന്റെ ടീം ജയിച്ചു ..'

ഇ സംഭവത്തിന്‌ ശേഷം കുറച്ച് ദിവസങ്ങളെ എന്റെ മകന്‍ ജീവിച്ചിരുന്നുള്ളൂ ..

ഇവിടെ നിങ്ങളോട് എനിക്ക് പറയുവാന്‍ ഉള്ളത് ,മത്സരം എപ്പോഴും വിജയിക്കുവാന്‍ മാത്രം ആകരുത് ..

നമ്മളെക്കാള്‍ ബുദ്ദിമുട്ട് ഉള്ളവരെ പരാജയപ്പെടുത്തുന്നത് അല്ല വിജയം ..

അവരെയും നമ്മളോട് ഒപ്പം വിജയിക്കുവാന്‍ അനുവദിക്കുന്നതാണ് യഥാര്‍ത്ഥ വിജയം '

അങ്ങനെ ആണോ സുഹൃത്തുക്കളെ ?Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..Do you want to subscribe for more information from us ?(Numbers only)

Submit