OR


ശശിയുടെ പെണ്ണുകാണല്‍ ..

 

കഥാപാത്രങ്ങള്‍ --- ശശി , ഞാന്‍ ,മോഹന്‍ , ദീപു ,ശശിയുടെ മാമന്‍ , തരകന്‍ , പെണ്ണിന്റെ വീട് , പെണ്ണ് , പെണ്ണിന്റെ മാമന്‍ പിന്നെ നാട്ടുകാര്‍ ---

 

രംഗം ഒന്ന്‌ ..

 

...മിതിര്‍മലയില്‍ ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ വെട്ടുകാരില്‍ ഒരാളാണ് ശശി ..

.ശശി പല ഞായറാഴ്ച്ചകളും പെണ്ണുകാണല്‍ ചടങ്ങുകള്‍ക്ക് പോയി തുടങ്ങിയ കാലമാണ് ... ..അങ്ങനെ ഇരിക്കെ ഏകദേശം അഞ്ചു ദിവസം ആയിട്ട് ശശി റബ്ബര്‍ വെട്ടാന്‍ വരാത്തതുകൊണ്ട് അമ്മ എന്നോട് ശശിയുടെ വീട്ടില്‍ പോയി വിവരം തിരക്കാന്‍ പറഞ്ഞു ..

ശശിയുടെ വിവരം തിരക്കാന്‍ ചെന്ന ഞാന്‍ അവിടെ ഒരു ആള്‍ക്കുട്ടം കണ്ടു ..കാര്യം തിരക്കിയപ്പോള്‍ ശശിയെ കാണാനില്ല ..അതാണ് വിഷയം ..

ശശി എവിടെ പോയി ?

ശശിയുടെ മാമന്‍ അപ്പോഴാണ് അവിടെ എത്തിയത് ..

ശശിയുടെ മാമന്‍ പറഞ്ഞു;" ശശി കഴിഞ്ഞ ഞായറാഴ്ച ,ചിറയിന്‍കീഴ്‌ ഒരു വീട്ടില്‍ പെണ്ണുകാണാന്‍ എന്‍റെ കൂടെ ആണല്ലോ വന്നത് ..ഞാനാണ്‌ ശശിയെ തിരിച്ച് ബസ്‌ കയറ്റി വിട്ടത് "

രവി ;" ഇന്ന് ഇപ്പോള്‍ വെള്ളിയാഴ്ച അല്ലെ ..ശശി ഇതുവരെയും എത്തിയില്ല ...നമുക്ക് പോലീസില്‍ പരാതി കൊടുക്കാം .. "

മോഹന്‍ ;" മാമന്‍ ശരിക്കും ശശിയെ ബസില്‍ കയറ്റി വിട്ടായിരുന്നോ?"

മാമന്‍ :" ഇല്ല . , അതല്ല ഞങ്ങള്‍ പെണ്ണ് കണ്ടില്ല ..പെണ്ണിന്റെ വീട്ടില്‍ ഒരു മരണം ..അതുകൊണ്ട് ശശിയോട്‌ കല്ലറ ബസില്‍ തിരിച്ച് വരാന്‍ പറഞ്ഞിട്ട് …

Read more..


മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറ..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വ..