OR


കാമുകനായാല്‍ ഇങ്ങനെ വേണം

Stories you may like



സ്റ്റെഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടക്കുകയ്യാണ് ...

മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ആണ് കളിക്കുന്നത് 
...
രവി ഓഫീസില്‍ നിന്ന് അര ദിവസത്തെ ലീവും സംഘടിപ്പിച്ചുകൊണ്ട് സ്റ്റെഡിയത്തില്‍ എത്തി ..

സ്റ്റെഡിയം നിറയെ ആളുകള്‍ ..

രവി ഇരിക്കാനായി ഒരു സീറ്റ് നോക്കുകയാണ് ..

ഒഴിഞ്ഞ കസേരകള്‍ ഒന്നും കാണാനില്ല ..

പെട്ടാന്നാണ് വലത് വശത്തെ റോ ' യില്‍ ഒരു ഒഴിഞ്ഞ കസേര രവിയുടെ ശ്രദ്ദയില്‍ പെട്ടത് ..

രവി പതുക്കെ അ കസേരയ്ക്ക് സമീപം എത്തി ..

കസേരയില്‍ ഒരു ചെറിയ ബാഗ്‌ ഉണ്ട് ..

രവി കസേരയുടെ അടുത്ത് ഇരിക്കുന്ന ആളിനോട്‌ ..

'ഇ സീറ്റില്‍ ആളുണ്ടോ ..?

അ മനുഷ്യന്‍ രവിയെ ഒന്ന് നോക്കി ,എന്നിട്ട്

' ഇത് ,എന്റെ ഗേള്‍ ഫ്രണ്ട് ന് ഉള്ള സീറ്റാണ് ..'

രവിക്ക് ആകെ നിരാശയായി...

ഇനി വേറെ ഒരു സീറ്റ് കണ്ട് പിടിക്കണം അല്ലോ എന്ന് രവി മനസ്സില്‍ ഓര്‍ത്തു ..

രവിയുടെ മുഖത്തെ നിരാശ കണ്ട അ മനുഷ്യന്‍ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ രവിയെ ക്ഷണിച്ചു ..

' അല്ല ,നിങ്ങളുടെ ഗേള്‍ ഫ്രണ്ട് വരുമ്പോള്‍ ബുദ്ദിമുട്ട് ആവില്ലേ ..?

'സാരമില്ല ,നിങ്ങള്‍ ഇരിക്കൂ ..'

അയ്യാളുടെ ക്ഷണം സ്വീകരിച്ച് രവി അവിടെ ഇരുന്നു...

' എന്റെ ഗേള്‍ ഫ്രണ്ട് ന് ഫുട്ബോള്‍ മത്സരങ്ങള്‍ വലിയ ഇഷ്ട്ടമാണ് ..ഞങ്ങള്‍ ഒന്നിച്ചാണ് എപ്പോഴും മത്സരങ്ങള്‍ കാണാന്‍ വന്നിരുന്നത് ..'

' ഇന്ന് അപ്പോള്‍ ,നിങ്ങളുടെ ഫ്രണ്ട് വന്നില്ലേ ..?

' ഇല്ല ,അവള്‍ക്ക് ഒരു ആക്സ്സിഡന്റ്റ് പറ്റി....അവള്‍ കൊല്ലപ്പെട്ടു ..'

രവിക്ക് അ മനുഷ്യന്റെ അവസ്ഥയില്‍ വിഷമം തോന്നി ..

ഗേള്‍ ഫ്രണ്ട് മരിച്ചിട്ടും ,അവളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന സ്നേഹസമ്പന്നനായ ചെറുപ്പക്കാരന്‍ ..

അല്പം കഴിഞ്ഞ് രവി ചോദിച്ചൂ ..

' അങ്ങനെ എങ്കില്‍ ,ബന്ധുക്കളെ ആരെ എങ്കിലും മത്സരം കാണാന്‍ കൂട്ടി കൂടായിരുന്നുവോ...?

അ മനുഷ്യന്‍ രവിയെയും സ്റ്റെഡിയത്തെയും ഒന്ന് നോക്കി ,എന്നിട്ട്

' ഞാനും ബന്ധുക്കളെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിയായിരുന്നു ..പക്ഷെ ആരെയും കിട്ടിയില്ല ..'

'അത് എന്താ .ആരും സ്ഥലത്ത് ഇല്ലേ ..?'

' അത് ,അങ്ങനെ അല്ല ...ബന്ധുക്കള്‍ എല്ലാവരും ഉണ്ട് ..അവര്‍ എല്ലാം ഒരു ചടങ്ങില്‍ പങ്ക് എടുക്കുയാണ് ..'

രവി ആകാംഷയോടെ ചോദിച്ചൂ ..

'എന്ത് ചടങ്ങ് ..?'

'അവര്‍ എല്ലാവരും ,അവളുടെ ശവസംസ്കാര ചടങ്ങില്‍ പങ്ക് എടുക്കുകയാണ് ..അത് തീരാന്‍ ഒരുപാട് നേരം എടുക്കും ..അപ്പോഴേക്കും കളി കഴിയും ..അതാ ഞാന്‍ ഇങ്ങ് പോന്നത് ..'



Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..



STORY OF THE ROMANTIC LOVER OF THE CENTURY



(Numbers only)

Submit