OR


ഒരു പകല്‍ കൊലപാതകത്തിന്റെ കഥ ..പാര്‍ട്ട് 3

Stories you may likeഎ സി പി നടത്തിയ വെളിപ്പെടുത്തല്‍ ഒരു അത്ഭുതത്തോടെയാണ് എല്ലാവരും കേട്ടത് ..
സി സി ടി വി ക്യാമറയിലേയ്ക്ക് ഉള്ള കണക്ഷന്‍ കട്ട് ചെയ്തിരുന്നു എന്ന എ സി പി യുടെ കണ്ടെത്തല്‍ കേട്ടപ്പോള്‍ ക്രൈം നടന്ന സ്ഥലം , മുന്‍കൂട്ടി തീരുമാനിച്ചതാണോ എന്നുള്ള സംശയമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത് ..
' മറ്റ് ക്യാമറകളില്‍ ഒന്നും പ്രശ്നമില്ല അല്ലെ ..ഈ ക്യാമറ വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ള കാര്യം പലരുടെയും ശ്രദ്ദയില്‍ പെടെണ്ടത് അല്ലെ ..?'
ശ്യാമിന്റെ ചോദ്യത്തിന് എ സി പി നല്‍കിയ മറുപടി വളരെ ശ്രദ്ദേയമായിരുന്നു ..
' ക്യാമറയില്‍ പൗവര്‍ സപ്ലൈ നില നിറുത്തിയിരുന്നു ..ക്യാമറ പ്രവര്‍ത്തിക്കുന്നതായി മാത്രമേ പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് തോന്നുകയുള്ളൂ ...
പവര്‍ സപ്ലൈ ഇന്‍ഡികേഷന്‍ ഓണ്‍ ആയിരുന്നു ..
സിഗ്നല്‍ മാത്രമണ്‌ ഡിസ് കണക്റ്റ് ചെയ്തിരുന്നത് ..'
'യാദൃശ്ചികമായി സിഗ്നലിന്റെ പിന്‍ ഊരി പോയത് ആകില്ലേ .."
ചോദ്യം രഘുസാറിന്റെയാണ് ..
" പിന്‍ അങ്ങനെ ഊരി പോകുന്ന ടൈപ്പില്‍ അല്ല സെറ്റ് ചെയ്തിരിക്കുന്നത് ..ഇത് ബോധപൂര്‍വ്വം ഊരിയതാണ് ..'
' ശര്‍മ്മിള ഇലക്ട്രോണിക്സ് ബീ ടെക് എടുത്തിട്ട് ഐ പി എസ് എടുത്തത്‌ കൊണ്ട് ഇപ്പോള്‍ നമുക്ക് ഗുണമായി ..'
ശ്യാം തുടര്‍ന്ന് ചുറ്റും നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു
" എന്തായാലും ശര്‍മ്മിള ഇന്നത്തെ ദിവസത്തെ എല്ലാ ക്യാമറിയിലെയും വിഷ്വല്‍ ഒന്ന് നോക്കൂ ..അസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് അതില്‍ പിടിച്ചു തുടങ്ങാം ..രഘു , ശര്‍മ്മിളയെ അസ്സിസ്സ്റ്റ് ചെയ്യും ..'
തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഞാനും ശ്യാമും വീണ്ടും ഗ്രൌണ്ടിലേയ്ക്ക് നടന്നൂ .
നടന്ന് ഹോസ്റ്റലിന്റെ മുന്‍ഭാഗത്ത്‌ എത്തിയപ്പോള്‍
‘ശ്യാം നമുക്ക് ഈ ഹോസ്റ്റലില്‍ ഒന്ന് കയറി നോക്കിയാലോ .’
‘ ഞങ്ങള്‍ എല്ലാ മുറിയും നോക്കിയതാണ് '
അപ്പോള്‍ ഞാന്‍ ശ്രീജിത്ത്‌ എന്നോട് പറഞ്ഞ കാര്യം ശ്യാമിനോട്‌ പറഞ്ഞു ..
അതുകേട്ട ശ്യാമിന്റെ കണ്ണുകള്‍ ഒന്ന് തിളങ്ങിയത് ആ ഇരുട്ടിലും എന്റെ ശ്രദ്ദയില്‍ പെട്ടു..
മൂന്ന് നിലയിലയാണ് ഹോസ്റ്റല്‍ പണിതിരിയ്ക്കുന്നത്..
ഹോസ്റ്റലിന്റെ ഇടത് ഭാഗത്ത്‌ ആണ് ക്യാന്റീന്‍ .
വലത് ഭാഗത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലാണ്‌ .
രണ്ട് ഹോസ്റ്റലിനും ഇടയിലൂടെ ഒരു ടാര്‍ റോഡുണ്ട്‌ ...
അത് താഴെയുള്ള സ്റ്റെഡിയത്തില്‍ എത്താനുള്ള എളുപ്പ വഴിയാണ്...
ഹോസ്റ്റല്‍ കുട്ടികള്‍ പ്രാക്ടീസ് ചെയ്യുവാന്‍ സ്റ്റെഡിയത്തില്‍ പോകുന്ന റോഡാണ് ..
ഞങ്ങള്‍ ജീവന്റെ മുറിയില്‍ എത്തി ..
മരണം നടന്ന സ്ഥലം കൃത്യമായി കാണാവുന്ന മുറിയാണ് അത് എന്നുള്ളത് ഞങ്ങള്‍ രണ്ടുപേരെയും അത്ഭുതപ്പെടുത്തി ..
ജീവനും റോബിനുമാണ് ആ മുറിയിലെ താമസക്കാര്‍ .
കുട്ടികള്‍ മുറിയിലുണ്ട് ..
ഞങ്ങള്‍ ആ മുറിയുടെ ജന്നലിലൂടെ താഴേയ്ക്ക് നോക്കി ..
പോസ്റ്റ് മാര്‍ട്ടം ചെയ്യാനായി ബോഡി മാറ്റുകയാണ് ..
എല്ലാം വ്യക്തമായി കാണാം ...
ഫോറന്‍സിക് സർജൻ ഡോക്റ്റർ സുരേന്ദ്രന്‍ താഴെ ബോഡിയുടെഅടുത്ത് നില്‍ക്കുന്നത് കാണാം ..
ഞാന്‍ ജീവനോട്‌ ചോദിച്ചു ..
' മോന് എന്നോട് എന്തോ പറയുവാന്‍ ഉണ്ടെന്ന് ശ്രീജിത്ത്‌ പറഞ്ഞിരുന്നു ..എന്താ കാര്യം ..?'
അതിന് ജീവന്‍ മറുപടി പറഞ്ഞില്ല .
ശ്യാമിന്റെ സാന്നിദ്ധ്യമാണ് കാരണമെന്ന് എനിക്ക് മനസ്സിലായി ..
ശ്യാം ആ കുട്ടികളെ ഒന്ന് നോക്കി .
‘നിങ്ങള്‍ സംഭവം നടക്കുമ്പോള്‍ ഈ മുറിയിലുണ്ടായിരുന്നുവോ’
‘ഉണ്ടായിരുന്നു ..'
' നിങ്ങള്‍ എന്തെങ്കിലും കണ്ടോ ?'
' ഇന്ന് ഞങ്ങള്‍ ഒന്നും കണ്ടില്ല ..'
മറുപടി പറഞ്ഞത് ജീവനാണ്
ആ മറുപടിയില്‍ എന്തോ അസ്വാഭാവികത ശ്യാമിന് തോന്നിയെന്ന്‍ വ്യക്തം .!
'ഇന്ന് ഒന്നും കണ്ടില്ല .എന്ന് പറഞ്ഞാല്‍ .നേരെത്തെ കണ്ടിട്ടുണ്ട് എന്നല്ലേ അതിനര്‍ത്ഥം ..'
ചോദ്യം കേട്ട ജീവനും റോബിനും തമ്മില്‍ കണ്ണുകള്‍കൊണ്ട് സംസാരിച്ചത് ഞാനും ശ്യാമും കണ്ടൂ ..
ശ്യാം സാവധാനം എണീറ്റു ..
പതുക്കെ ജീവന്റെ ഇരു തോളിലും പിടിച്ചു , അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി ,
‘എന്ത് കാണാനാണ് നീ ജന്നല്‍ വഴി എന്നും നോക്കിയിരുന്നത് ..’
ജീവന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു നില്‍ക്കുകയാണ് .
‘നീ പേടിക്കണ്ട ഉള്ളത് പറഞ്ഞോ..കള്ളം പറഞ്ഞാല്‍ അറിയാമല്ലോ ..’
റോബിനാണ് അതിന് മറുപടി പറഞ്ഞത് ..
‘അത് വേറെയൊന്നും അല്ല സര്‍ , റീന സിസ്റ്ററും പെൺകുട്ടികളിൽ ചിലരും ചിലപ്പോള്‍ ഇതുവഴി ക്യാന്‍ന്ടീനില്‍ പോകും ..’
‘..റീന സിസ്റ്റര്‍ ‘ ?
‘സിസ്റ്റര്‍ക്കാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതല .’
‘ഓക്കേ ..നിങ്ങള്‍ എല്ലാ ദിവസവും റീന സിസ്റ്ററെ കാണുന്നത് അല്ലേ ..അതിലെന്താണ് പ്രശ്നം ..’
ഇപ്പോള്‍ മറുപടി പറഞ്ഞുതുടങ്ങിയത് ജീവനാണ് ..
‘സര്‍ ഒരു ദിവസം ഞങ്ങള്‍ ഈ ജന്നലിന്റെ അടുത്ത് നില്‍ക്കുക ആയിരുന്നു .അപ്പോള്‍ റീന ടീച്ചറും കുറച്ചു കുട്ടികളും സ്റ്റെഡിയത്തില്‍ കയറിവന്നിട്ടു ഇപ്പോള്‍ ജീവന്റെ ബോഡി കിടക്കുന്ന സ്ഥലത്ത് വന്നു നിന്നു ..'
'ശരി , എന്നിട്ട് ..?
റീന സിസ്റ്റര്‍ കുട്ടികളെ അവിടെ നിറുത്തിയിട്ട് ക്യാന്റീന്റെ പുറകിലേയ്ക്ക് പോയി ..'
‘എന്നിട്ട് ..’
കുറച്ചു കഴിഞ്ഞപ്പോള്‍ റീന സിസ്റ്റര്‍ എത്തി ..കൈയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു ..'
'പൊതികളില്‍ എന്തായിരുന്നു ..?'
'മൊബൈയില്‍ ഫോണുകള്‍ ആയിരുന്നു .. ഫോണുകള്‍ റീന സിസ്റ്റര്‍ , കൂടെയുള്ള കുട്ടികള്‍ക്ക് നല്‍കി ..'
"ഫോണുകള്‍ ആണെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായി ..?
കുട്ടികള്‍ അവിടെ വെച്ചു തന്നെ പൊതി അഴിച്ചു ..അപ്പോള്‍ ഞങ്ങള്‍ കണ്ടൂ
'ഇത് വേറെ ആരെങ്കിലും കണ്ടിട്ട് ഉണ്ടോ ?
‘ഇല്ല ഞങ്ങള്‍ അന്ന് മാത്രമേ കണ്ടിട്ടുള്ളൂ ..’
‘നീ ഇത് ആരോടെങ്കിലും പറഞ്ഞിരുന്നുവോ ?
‘ഇല്ല ,റീന സിസ്റ്റര്‍ അറിഞ്ഞാല്‍ പ്രശ്നമാണ്..എല്ലാവര്‍ക്കും റീന സിസ്റ്ററിനെ പേടിയാണ് '
‘ശരി..നീ വിവരം ആരോടും പറയണ്ട ..ആ ജന്നല്‍ അടച്ചോ ..ഇനി അത് തുറക്കണ്ട ..’
ഒന്ന് തിരിഞ്ഞിട്ട് ശ്യാം
'റീന സിസ്റ്റര്‍ എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കിയത് ?
ശ്യാമിന്റെ ചോദ്യത്തിന് രണ്ടുപേരും ഉത്തരം നല്‍കിയില്ല ..
' അത് പോട്ടെ ..ആ കുട്ടികളുടെ പേരുകള്‍ ഓര്‍മയുണ്ടാകുമല്ലോ..അവരുടെ പേരുകള്‍ എന്താണ് ..?'
ജീവനാണ് അതിന് മറുപടി നല്‍കിയത് ..
'മെര്‍ലിന്‍ , ഗംഗ , അലൈക്ക, ഷമിന..ഇവര്‍ 4 പേരും സെക്കണ്ട് ഇയര്‍ കുട്ടികള്‍ ആണ് ..'
പിന്നെ ഒരു കാര്യം കൂടിയുണ്ട് സര്‍ ,'
എന്താണ് ?
' റീന സിസ്റ്ററിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയതിന് ജീവന്‍ , ഗംഗയെ വഴക്ക് പറയുമായിരുന്നു ..'
' അപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഈ വിവരം അറിയാം അല്ലെ ..'
'ഇല്ല സര്‍ , ജീവന്‍ രഹസ്യമായിട്ടാണ് വഴക്ക് പറഞ്ഞത് ..'
'ജീവന്‍ എങ്ങനെയാണ് ഈ വിവരം അറിഞ്ഞത് '
' ഗംഗയുടെ ഫോണ്‍ ജീവന്‍ കണ്ടിരുന്നു ..അപ്പോഴാണ് വഴക്ക് പറഞ്ഞത് ..'
‘നിങ്ങള്‍ക്ക് ഫോണ്‍ ഉണ്ടോ ‘
ചോദ്യം കേട്ട കുട്ടികള്‍ ഞെട്ടിയെന്നു വ്യക്തം ..
‘ഉണ്ട് ‘
‘രണ്ടുപേരും ഫോണ്‍ എടുക്ക് ‘
‘ഈ ഫോണില്‍ നിങ്ങള്‍ പറഞ്ഞ റീന സിസ്റ്റര്‍ , പിന്നെ ആ കുട്ടികള്‍ ഒക്കെ ഉണ്ടോ ..? ‘
കുട്ടികള്‍ ചില ഫോള്‍ഡറുകള്‍ തുറന്നൂ ..
സ്കൂളിലെ എല്ലാ അദ്ധ്യാപികമാരുടെയും പിന്നെ കുറെ പെണ്‍കുട്ടികളുടെയും ചിത്രങ്ങളുണ്ട് ..
‘സ്കൂളില്‍ ഫോണ്‍ നിരോധിച്ചിട്ടുള്ളത് അല്ലേ ?’
‘അതെ സര്‍ ,ഞങ്ങള്‍ സ്കൂളില്‍ ഫോണ്‍ കൊണ്ടുപോകാറില്ല ..വീട്ടില്‍ നിന്ന് വിളിക്കും .അതിനാണ് ഫോണ്‍ .’
‘ശരി ..ജീവന് ഫോണ്‍ ഉണ്ടായിരുന്നുവോ ..?’
‘ഉണ്ട് സര്‍ , പക്ഷെ വിളിച്ചിട്ട് ആരും എടുത്തില്ല ...ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് ..’
‘നിങ്ങള്‍ എപ്പോള്‍ ആണ് വിളിച്ചത് ..’
‘ജീവന്‍ മരിച്ചത് അറിഞ്ഞപ്പോള്‍ ..'
മരിച്ചയാളെ എന്തിനാണ് വിളിയ്ക്കുന്നത് ..?’
‘അതല്ല സര്‍ , ജീവന്റെ വീട്ടില്‍ അറിയിക്കാനായി നമ്പര്‍ എടുക്കാനാണ് വിളിച്ചത് ..’
‘ശരി..ഞാന്‍ വീണ്ടും നിങ്ങളെ വിളിക്കും ..ഈ മുറിയില്‍ തന്നെ കാണണം ..’
ശ്യാമും ഞാനും തിരികെ ഗ്രൗണ്ടില്‍ എത്തി ..
' ശ്യാം ഒരു സംശയം ..എന്തിനാകും റീന സിസ്റ്റര്‍ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കിയത് ..?'
' ആ ചോദ്യം എന്റെയും മനസ്സിലുണ്ട് ..ചോദ്യം ചെയ്യാനുള്ള ആളുകളുടെ ലിസ്റ്റില്‍ റീനയും പിന്നെ കുറച്ചു കുട്ടികളും ആയി .."
‘അപ്പോള്‍ കൊലപാതകിയെകുറിച്ചുള്ള സൂചനയായി അല്ലേ ..’
എന്റെ ചോദ്യത്തിന് ശ്യാം മറ്റൊരു ചോദ്യം ചോദിച്ചൂ ..
‘ഇപ്പോള്‍ സംശയിക്കാവുന്ന കുറച്ചുപേര്‍ ആയി എന്ന് പറയാം കൊല നടത്തിയത് അവരാണ് എന്ന് പറയുവാന്‍ ഇപ്പോള്‍ തെളിവുകള്‍ ഇല്ല ..
അവരിലേയ്ക്ക് നീളുന്ന തെളിവുകള്‍ കണ്ടെത്തണം ..
കൊല നടത്തിയ ആയുധം കണ്ടെത്തണം ..‘
ശ്യാം താല്‍കാലികമായി തയ്യാറാക്കിയ അന്വേഷമുറിയിലേയ്ക്ക് മറ്റ് ഉദ്ധ്യോഗസ്ഥരും എത്തി
കുറച്ച് ചര്‍ച്ചകള്‍ക്ക് ശേഷം ശ്യാം
‘ജീവന്‍ മരിച്ചുകിടക്കുന്ന സ്ഥലത്ത് കയറി നില്‍ക്കാനുള്ള സംവിധാനം ഒന്നും ഇല്ല ..അതിനര്‍ത്ഥം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള ആരോ അതിശക്തമായി പിന്നില്‍ നിന്നും ജീവനെ അടിച്ചു വീഴ്ത്തിയതാണ് എന്നാണ് ..
എന്തായാലും ഇപ്പോള്‍ ഇവിടെയുള്ള മുഴുവന്‍ ജീവനക്കാരെയും താഴെയുള്ള ഹാളില്‍ എത്തിയ്ക്കുക .'
കുറച്ച് സമയത്തിന് ശേഷം സ്കൂളില്‍ ആ സമയത്തുള്ള മുഴുവന്‍ ജീവനക്കാരെയും ഗ്രൌണ്ടിന് സമീപമുള്ള ഹാളിലേയ്ക്ക് വിളിപ്പിക്കപെട്ടൂ ..
ഞാന്‍ ശ്യാമിന്റെ കൂടെ തന്നെ കൂടി ..
എല്ലാ സ്റ്റാഫ്‌ അംഗങ്ങളും ഇല്ല ..കൊല നടക്കുന്നത് വൈകുന്നേരം ആറരയോടെ ആയതിനാല്‍ അധ്യാപകര്‍ എല്ലാം വീടുകളിലാണ് ..
സംഭവം അറിഞ്ഞ് എത്തിയവരാണ് കൂടുതലും ..
ആറുമണിക്ക് സ്കൂളില്‍ ഉണ്ടായിരുന്ന ജീവനക്കാരെ മാത്രം നിറുത്തി ബാക്കിയുള്ളവരെ പുറത്താക്കി ..
ബസ് ഡ്രൈവര്‍മാര്‍ എട്ട്പേരുണ്ട് ..
, സെക്യൂരിറ്റിക്കാര്‍ ഒന്‍പതുപേര്‍ ..,
ഓഫീസ് ജീവനക്കാര്‍ ഏഴുപേര്‍ ..,
ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ,.
പള്ളിയുടെ ചുമതലയുള്ള കപ്യാര്‍ ..,
തോട്ടം നനയ്ക്കുന്ന നാല് പേര്‍ ..
പത്ത് അധ്യാപികമാര്‍ ,
രണ്ട് അധ്യാപകര്‍ .
.ഇവര്‍ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ ആണ് ..
കുറെ ചോദ്യം ചെയ്യലുകള്‍ കഴിഞ്ഞപ്പോള്‍ ശ്യാം ഞെട്ടലോടെ ഒരു കാര്യം മനസിലാക്കി ..
ഇന്ന് റീന സിസ്റ്റര്‍ ലീവിലാണ്‌ ..
നാട്ടില്‍ പോയിട്ട് വന്നിട്ടില്ല ..
 
തുടരും 


Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..Do you want to subscribe for more information from us ?(Numbers only)

Submit