OR


ഒരു പകല്‍ കൊലപാതകം ..പാര്‍ട്ട്‌ 1

Stories you may like



ഒരു പകല്‍ കൊലപാതകത്തിന്റെ കഥ . പാര്‍ട്ട് 1
വൈകുന്നേരം ടി വി കണ്ടിരുന്ന് ഉറങ്ങിപോയതാണ് .
മൊബൈല്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നത് ..
MLIFE ഡെയിലി യില്‍ നിന്ന് കരമന മോഹന്‍ ആണ് ..
‘ബി എസ് ,അത്യാവശ്യമായി വിവാന്റ സ്കൂളിലേയ്ക്ക് ഒന്ന് ചെല്ലണം . അവിടെ ഒരു പ്രശ്നമുണ്ട് .കലക്റ്റര്‍ ഉള്‍പ്പെടെ എല്ലാവരും അങ്ങോട്ട്‌ തിരിച്ചിട്ടുണ്ട് ..
സ്കൂളിന്റെ പേര് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ..
എന്റെ സുഹൃത്തിന്റെ മകന്‍ പഠിക്കുന്ന സ്കൂളാണ് ..
പെട്ടന്ന് തന്നെ ഞാന്‍ സ്കൂളിലെത്തി ..
സ്കൂളിന്റെ ഗേറ്റിന്റെ പുറത്ത് വന്‍ ആള്‍കൂട്ടം ..
ധാരാളം പോലീസുകാരും ഉണ്ട് ..
എല്ലാ ചാനലുകാരുടെയും ഒ ബി വാന്‍ അവിടെ യുണ്ട്
ചാനലുകാരുടെ ലൈവ് ഇതുവരെയും തുടങ്ങിയിട്ടില്ല
ആതിനുള്ള ഒരുക്കത്തിലാണ് ..
ഞാന്‍ ആള്‍കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു ഗേറ്റിന് അടുത്ത് എത്തി ..
ഗേറ്റില്‍ ആ സമയത്ത് കാവല്‍ നിന്നത് എന്റെ സുഹൃത്ത് രാജനാണ് ..
രാജന്‍ എന്നോടൊപ്പം സ്കൂളില്‍ പഠിച്ചതാണ് ..
പട്ടാളത്തില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് വിവാന്റ സ്കൂളിന്റെ സെക്യുരിറ്റി സ്റ്റാഫ് ആയത് ..
എന്നെ അകത്തേയ്ക്ക് കയറ്റിയ രാജനോട്‌
' രാജാ എന്താ സംഭവം .." ..
രാജന്‍ എന്നെ ബൈക്കുകള്‍ വയ്ക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി നിറുത്തി ശബ്ദം താഴ്ത്തി പറഞ്ഞു
' ക്രിക്കറ്റ് കളിച്ചോണ്ട് നിന്ന കുട്ടികള്‍ തമ്മിലുണ്ടായ വഴക്കില്‍ ഒരുത്തന്‍റെ അടിയേറ്റ് 12 ക്ലാസ്സിലെ ഒരു കുട്ടി മരിച്ചു .."
" അയ്യോ ," അറിയാതെ തന്നെ എന്റെ ശബ്ദം പുറത്ത് വന്നൂ ..
" രാജാ ആരാ മരിച്ചത് .."
" ജീവന്‍ എന്നാണ് കുട്ടിയുടെ പേര് .'
ജീവന്‍ എന്ന പേര് കേട്ടപ്പോള്‍ എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നുപോയത് പോലെ തോന്നി ..
എന്റെ സുഹൃത്ത് ശ്രീജിത്തിന്റെ മകന്റെ പേരും ജീവന്‍ എന്നാണ് ..
ഗള്‍ഫില്‍ ഉള്ള ശ്രീജിത്ത്‌ , ജീവന്റെ ലോക്കല്‍ ഗാര്‍ഡിയനായി എന്നെയാണ് സ്കൂളില്‍ പരിചയപ്പെടുതിയിരിക്കുന്നത് .
ദൈവമേ ..
അവനാണോ ?.
എന്റെ സംശയം ഞാന്‍ രാജനോട്‌ ചോദിച്ചില്ല ..
ജീവന്റെ പേര് കേട്ടപ്പോള്‍ വല്ലാണ്ട് ആയ ഞാന്‍ ..
സ്കൂളിന്റെ മുറ്റത്തേക്ക്‌ നടന്നൂ ..
മുറ്റം നിറയെ ചാനലുകാരും പത്രക്കാരും അധ്യാപകരും ഒക്കെ കൂടിയിട്ടുണ്ട് .
വന്‍ പോലീസ് പട തന്നെ സ്കൂളിനുള്ളില്‍ എത്തിയിട്ടുണ്ട് ..
സബ് കളക്റ്റ്ര്‍ , താസില്‍ദാര്‍ , ഡി പി ഐ ഒക്കെ സ്ഥലത്ത് ഉണ്ട് .
രാജന്‍ പറഞ്ഞത് അനുസരിച്ച്
കൊലനടന്ന ‘സ്പോട്ട്’ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പുറകിലാണ് ..
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകള്‍ ..
ആണ്‍കുട്ടികളുടെ ഹോസ്റ്റലിനും ഓഫീസ് കെട്ടിടത്തിനും ഇടയിലാണ് ക്യാന്റീന്‍ ..
ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെയും ക്യാന്‍റ്റീനിന്‍റെയും പുറകിലായി ജീവന്റെ ബോഡി കാണപ്പെട്ടത് എന്നാണ് രാജന്‍ പറഞ്ഞത്‌ ..
വളരെ വിശാലമായ ക്യാമ്പസ് ആണ് .
എണ്ണായിരത്തിലധികം കുട്ടികളും നാന്നൂറിലധികം അധ്യാപകരും ഉള്ള സ്കൂള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രധാന സ്കൂളാണ് ..
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ..
സ്പോട്ടിലേയക്കുള്ള വഴി പോലീസ് ഒരു കയര്‍ കെട്ടി തിരിച്ചിരിയ്ക്കുകയാണ്.
സ്പോട്ട് വരെ പോകാനുള്ള മാര്‍ഗമായിരുന്നു എന്റെ ലക്‌ഷ്യം ..
ജീവന്‍ എന്ന് പേര് കേട്ടതുമുതല്‍ , ജീവന്‍ ആരാണ് എന്നറിയുക എന്നുള്ളത് ഇപ്പോള്‍ എന്റെ അടിയന്തിര ആവശ്യമായി മാറി ..
എങ്ങനെ സ്പോട്ടില്‍ എത്തും..?
ഞാന്‍ പരിചയക്കാര്‍ ആയ പോലീസുകാര്‍ ഉണ്ടോ എന്ന് നോക്കി ..
പെട്ടന്നാണ് പോലീസിന്റെ നടുക്ക് നില്‍ക്കുന്ന കമ്മീഷണറില്‍ എന്റെ കണ്ണുകള്‍ പതിഞ്ഞത് ..
അതിശയം ..
ശ്യാം മോഹന്‍ലാല്‍ ആണ് കമ്മീഷണര്‍
എന്റെ ക്ലാസ് മേറ്റ്‌ ..
ശ്യാം പുതിയ പോലീസ് കമ്മീഷണര്‍ ആയി ചാര്‍ജ് എടുത്തിട്ട് അധികം ദിവസം ആയിട്ടില്ല ..
ശ്യാമിന്റെ അടുത്ത് എത്തിയാല്‍ മറ്റ് പത്രക്കാര്‍ക്ക് ലഭിക്കാത്ത എന്തെങ്കിലും വിവരം കിട്ടാന്‍ സാധ്യതയുണ്ട് ..
പക്ഷെ എങ്ങനെ ശ്യാമിന്റെ അടുത്ത് എത്തും..
ഞാന്‍ ചുറ്റും നോക്കി ..
അപ്പോഴാണ് ഹോസ്റ്റലിന്റെ ഭാഗത്ത് നിന്നും സ്കൂളിന്റെ ഓഫീസിലേയ്ക്ക് നടന്നുവരുന്ന ചില പോലീസുകാരില്‍ എന്റെ ശ്രദ്ദ പതിഞ്ഞത് ..
അതില്‍ രഘു പോലീസ് ഉണ്ട് ..
എന്റെ നാട്ടുക്കാരന്‍ ആണ് ..
എസ് ഐ ആണ് ..
ഞാന്‍ ഓടി നേരെ രഘു പോലീസിന്റെ അടുത്ത് എത്തി ..
രഘു സാറിനെ മാറ്റി നിറുത്തി ഞാന്‍ ചോദിച്ചു
" രഘു സാര്‍ , കൊല്ലപ്പെട്ട കുട്ടി ആരാണ് എന്ന് തിരിച്ചറിഞ്ഞോ ?
" ജീവന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത് ."
" കുട്ടിയുടെ മറ്റ് വിവരങ്ങള്‍ വല്ലതും സാറിന് അറിയാന്‍ കഴിഞ്ഞോ ?"
"വിവരങ്ങള്‍ ശേഖരിക്കുന്നതെയുള്ളൂ .."
" പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ .."
" ബാറ്റ് കൊണ്ട് ജീവനെ തലയ്ക്ക് അടിച്ചു എന്ന് കുട്ടികള്‍ പറയുന്ന പയ്യനെയും കൂട്ടുകാരെയും ചോദ്യം ചെയ്യുകയാണ് .. '"
പക്ഷെ .."
രഘു സാറിന്റെ ആ പക്ഷേയില്‍ എന്തോ ഒരു കുരുക്ക് ഉള്ളതായി എനിക്ക് തോന്നി ..
ഞാന്‍ എത്ര ചോദിച്ചിട്ടും പുള്ളി കൂടുതല്‍ ഒന്നും പറഞ്ഞില്ല .
" രഘു സാറേ ഒരു കാര്യം ചെയ്യാമോ .. എന്നെ നിങ്ങളുടെ കൂടെ കൂട്ടി കമ്മീഷണര്‍ നില്‍ക്കുന്ന സ്ഥലം വരെ ഒന്ന് കൊണ്ട് പോകാമോ ?'
' ഏയ് , അത് പറ്റില്ല ..ഒരു പത്രക്കാരെയും അകത്തേയ്ക്ക് വിടണ്ട എന്നാണ് കമ്മീഷണര്‍ പറഞ്ഞിരിക്കുന്നത് .."
' കുഴപ്പമില്ല ..എന്റെ സുഹൃത്ത് ആണ് കമ്മീഷണര്‍ ശ്യാം ..ഞാന്‍ നോക്കിക്കൊള്ളാം ..'
എന്നെ കാലങ്ങളായി അറിയാവുന്നത് കൊണ്ടുമാത്രം രഘുസാര്‍ എന്നെ കമ്മീഷണറുടെ അടുത്ത് എത്തിച്ചു
കമ്മീഷണര്‍ ശ്യാമിന് എന്നെ അവിടെ കണ്ടപ്പോള്‍ ഒരു ആശ്ചര്യം തോന്നി ..
പെട്ടന്ന് തന്നെ കാര്യം ഞാന്‍ ശ്യാമിനോട് പറഞ്ഞു .
" ശ്യാം ഒരു സഹായം ചെയ്യണം ..എന്റെ സുഹൃത്തിന്റെ മകന്‍ ജീവന്‍ ഈ ഹോസ്റ്റലില്‍ ആണ്
ഞാനാണ്‌ അവന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ .."
എന്റെ ശബ്ദത്തിലെ ഇടര്‍ച്ച ശ്യാം ശ്രദ്ദിച്ചു എന്ന് വ്യക്തം ..
ശ്യാം പെട്ടന്ന് എന്റെ അടുത്തേയ്ക്ക് വന്നൂ ..
എന്റെ കൈകളില്‍ പതുക്കെ അമര്‍ത്തി എന്നിട്ട് പറഞ്ഞു ..
‘ ബി എസ് , .. ജീവന്‍ എന്ന ഒരു കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിരിയ്ക്കുകയാണ് .’
ശ്യാമിന്റെ വായില്‍ നിന്നും ജീവന്‍ എന്ന പേര് കേട്ടപ്പോള്‍ ഹൃദയത്തിന്റെ ഭാരം കൂടി .
‘ കൊല ചെയ്യപ്പെട്ട കുട്ടിയെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും ... ..’
എന്റെ ചോദ്യത്തിന് ശ്യാം ഉത്തരം നല്‍കിയില്ല ..
പകരം എന്നെയും കൂട്ടി നടന്നു .
നടക്കുമ്പോള്‍ ശ്യാം എന്നോട് പറഞ്ഞു ..
‘ജീവനും കൂട്ടുകാരും ചേര്‍ന്ന് ഇവിടെ ക്രിക്കറ്റ് കളിയ്ക്കുകയായിരുന്നു . കളിക്ക് ഇടയില്‍ ഉണ്ടായ വഴക്കില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന കുട്ടി ബാറ്റുകൊണ്ട് ജീവനെയടിച്ചൂ ..അടികൊണ്ട ജീവന്‍ നേരെ ഹോസ്റ്റലിലിന്‍റെ പുറകിലേയ്ക്ക് ഓടി ..കുറച്ച് സമയം കഴിഞ്ഞും ജീവനെ കാണാത്തതുകൊണ്ട് , തിരക്കി ചെന്ന കുട്ടികള്‍ കാണുന്നത് , മരിച്ചു കിടക്കുന്ന ജീവനെയാണ്‌ ..’
ശ്യാമിനോടോപ്പം ഹോസ്റ്റല്‍ കെട്ടിടത്തിലെയ്ക്ക് നടന്ന ഞാന്‍ അപ്പോഴാണ് അക്കാര്യം ശ്രദ്ധിക്കുന്നത് ..
അനവധി പത്രക്കാര്‍ പോലീസ് കെട്ടിയിരിയ്ക്കുന്ന കയറിന്റെ പുറത്ത് നില്‍ക്കുന്നത് ..
കയറിനുള്ളിലുള്ള പോലീസ് അല്ലാത്ത വ്യക്തി ഞാന്‍ മാത്രമാണ് ..
പത്രക്കാരന്‍ എന്ന ലേബല്‍ മാത്രമായിരുന്നുവെങ്കില്‍ എനിക്കും കയറിന്റെ പുറത്തെ നില്ക്കാന്‍ കഴിയുമായിരുന്നുള്ളൂ..
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പുറകിലായി ക്യാന്റീന്‍റെ അടുക്കളയുടെ സമീപമാണ് ജീവന്‍ കിടക്കുന്നത് .
ജീവന്‍ കിടക്കുന്നതിന്റെ 10 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ അവിടെ പോലീസ് റിബ്ബന്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കയാണ് ..
റിബണിന് ഉള്ളിലായി ഫോറന്‍സിക് വിദഗ്ഗര്‍ ഉണ്ട് ..
ഫോറിന്‍സിക്‌ വിദഗ്ദന്‍ പ്രസാദ്‌ വര്‍ഗീസിന്റെ നേത്രുത്വത്തില്‍ വിദഗ്ദ്ദര്‍ ചില അടയാളങ്ങള്‍ മാര്‍ക്ക് ചെയ്യുകയാണ് ..
എന്നെ ജീവന്‍റെ അടുത്തോട്ട് ശ്യാം കൊണ്ടുപോയില്ല ..
പകരം പ്രസാദ്‌ വര്‍ഗീസിന്റെ അടുത്ത നിന്ന എ സി പി ശര്‍മ്മിള ഗൗതത്തിനെ ഞങ്ങളുടെ അടുത്തേയ്ക്ക് വിളിച്ചു ..
ശ്യാം ആവശ്യപ്പെട്ടത് പ്രകാരം ക്രൈം സീനിന്റെ വിവരം എ സി പി പറഞ്ഞു ..
'കമഴ്ന്നനിലയിലാണ് ജീവന്‍ കിടക്കുന്നത് .
തല രണ്ടായി പിളര്‍ന്നിരിയ്ക്കുന്നു ..
രക്തം തലയുടെ ചുറ്റും ഒരു തളംപോലെ കിടപ്പുണ്ട് .
ബോഡി കിടക്കുന്നതിന്റെ പുറകിലായി രണ്ടടി പുറകില്‍ മുതല്‍ പുല്ലുകള്‍ ചതിഞ്ഞിട്ടുണ്ട് ..
വീണിട്ടും രണ്ടടി മുന്നിലോട്ട് ജീവന്‍ നിരങ്ങി നീങ്ങിയിരിയ്ക്കുന്നു എന്ന് ഒറ്റ നോട്ടത്തിലറിയാം .
പുല്ലുകള്‍ തുടങ്ങുന്നതിന്റെ പിന്നിലായി കുറച്ചു വെള്ളം കെട്ടി കിടപ്പുണ്ട് .
വെള്ളത്തില്‍ ആരൊക്കെയോ ചവിട്ടിയതിന്റെ അടയാളം കാണാം.."
എ സി പി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനുഒപ്പം ഞാന്‍ പ്രസാദ്‌ വര്‍ഗീസിന്റെ വര്‍ക്കുകള്‍ സൂക്ഷ്മതയോടെ നോക്കി...
ഓരോ ഇഞ്ചും പ്രസാദിന്റെ ടീം മാര്‍ക്ക് ചെയ്യുകയാണ് ..
ഇത്രയും നേരമായിട്ടും ബോഡി മാറ്റിയിട്ടില്ല എന്നത് ഞാന്‍ ഓര്‍ത്തതും എ സി പി യുടെ ശബ്ദം പിന്നെയും കേട്ടൂ..
"കൊല നടന്നത് ഈ സ്പോട്ടില്‍ വെച്ചാണ്‌ ..
ബാറ്റ് കൊണ്ടുള്ള അടിയേറ്റല്ല മരണം എന്നുറപ്പ് .
തല രണ്ടായി പിളരുന്ന ശക്തിയില്‍ ബാറ്റ് ഉപയോഗിച്ച് അടിയ്ക്കുവാന്‍ പ്രയാസവുമാണ് ..
അതും മാത്രമല്ല , സാര്‍ ആ ചുവരിലെയ്ക്ക് നോക്കൂ ."
എ സി പി പറഞ്ഞ ചുവരിലെയ്ക്ക് ഞങ്ങള്‍ നോക്കി ..
ഫോറന്‍സിക് വിദഗ്ദ്ധന്മാര്‍ ചുവരില്‍ ചില വട്ടങ്ങള്‍ വരച്ചിരിക്കുന്നു ..
ഞങ്ങള്‍ അതിലേയ്ക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ എ സി പി പറഞ്ഞു ..
" ആ വട്ടത്തിനുള്ളില്‍ രക്ത തുള്ളികള്‍ ആണ് ..വീണിട്ട് അധികം സമയം ആയില്ല എന്നാണ് പ്രസാദ്‌ സാര്‍ പറഞ്ഞത് .."
എ സി പി ഈ വിവരണങ്ങള്‍ ശ്യാമിനോട് പറയുമ്പോഴും എന്റെ മനസ്സ് മുഴുവന്‍ ജീവന്‍ എന്ന കുട്ടി ആരാണ് എന്നായിരുന്നു ..
സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു മണിക്കൂറാകും ..
പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനായി ബോഡി കൊണ്ട് പോകേണ്ടതുണ്ട് ..
സബ് കലക്റ്റര്‍ ക്യാമ്പ് ചെയ്യുന്നതും അക്കാരണത്താലാണ് ..
തല പിളര്‍ന്നു കമഴ്ന്ന് കിടക്കുന്നത് കൊണ്ട് , ജീവനെ എനിക്ക് കൃത്യമായും തിരിച്ചറിയാന്‍ കഴിയുന്നില്ല ..
ഞാനും ബോഡിയും തമ്മില്‍ 10 മീറ്റര്‍ അകലമുണ്ട്
ഞാന്‍ ബോഡി ആരുടേത് എന്നറിയാനായി എത്തി നോക്കുന്നത് , ശ്യാം ശ്രദ്ധിക്കുന്നുണ്ട് ..
എ സി പി യോട് ശ്യാം സംസാരിക്കുന്നു എങ്കിലും കണ്ണുകള്‍ എന്നിലാണ് ..
ശ്യാം എന്നെ നോക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മുതല്‍ , എനിക്കും ഒരു സംശയം തോന്നി തുടങ്ങി ..
എന്റെ മുഖം മങ്ങുന്നത് ശ്രദ്ധിച്ച ശ്യാം എന്നെയും കൂട്ടി നേരെ ക്യാമ്പ് ഓഫീസിലേയ്ക്ക് നടന്നു ..
ക്യാമ്പ് ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു ..
ബോഡി കൊണ്ടുപോകാനുള്ള ആംബുലന്‍സ് റെഡിയായി നില്‍പ്പുണ്ട് ..
ധാരാളം ലൈറ്റുകള്‍ വഴികളിലും ഗ്രൗണ്ടിലും കത്തി തുടങ്ങി ..
ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ ഞാന്‍ ശ്യാമിനോട് ചോദിച്ചു .
" ശ്യാം മരിച്ച കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയോ ?'
ശ്യാം മറുപടി പറയുന്നതിന് മുന്‍പ് എന്റെ ഫോണ്‍ റിംഗ് ചെയ്തു ..
ഫോണിലെ പേര് നോക്കിയ എന്റെ ഞെട്ടല്‍ , അടുത്ത് നിന്ന ശ്യാം വ്യക്തമായി കണ്ടൂ ..
ഫോണില്‍
ദുബായിയില്‍ നിന്നും ശ്രീജിത്ത്‌ വിളിക്കുകയാണ്‌ ...
ജീവന്റെ അച്ഛന്‍ ..
തുടരും ..
 


Share with social media:

User's Comments

Simonwhitehead Reply

Hands down, Apple’s app store wins by a mile. It’s a huge selection of all sorts of apps vs a rather sad selection of a handful for Zune. Microsoft has plans, especially in the realm of games, but I’m not sure I’d want to bet on the future if this aspect is important to you. The iPod is a much better choice in that case. wood door restoration


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..



Do you want to subscribe for more information from us ?



(Numbers only)

Submit