OR


ഒരു പകല്‍ കൊലപാതകത്തിന്റെ കഥ ..പാര്‍ട്ട് 2

Stories you may like



ഫോണില്‍ ശ്രീജിത്തിന്റെ പേര് തെളിഞ്ഞത് മുതല്‍ എന്റെ മനസ്‌ അസ്വസ്ഥമായി ..
ശ്രീജിത്തിനോട് എന്ത് പറയും ..
ശ്രീജിത്തിന്റെ ഏക മകന്‍ കൊല്ലപ്പെട്ട കാര്യം ഞാന്‍ എങ്ങനെ പറയും ..
ഫോണ്‍ എടുക്കാതെ , ഫോണില്‍ തന്നെ നോക്കി നില്‍ക്കുന്ന എന്നോട് ശ്യാം ചോദിച്ചു .
' ബി എസ് എന്താ പ്രശ്നം , എന്താ ഫോണ്‍ എടുക്കാത്തത് ..'
'ശ്യാം ജീവന്റെ അച്ഛനാണ് ഫോണില്‍ ..'
'ബി എസ് ഫോണ്‍ എടുക്ക് , എന്തായാലും അയ്യാള്‍ വിവരം അറിയണമല്ലോ .. സ്പീക്കര്‍ ഫോണില്‍ ഇട് ..'
ഫോണ്‍ കട്ടാകുന്നതിനുമുന്‍ പ് ഞാന്‍ ഫോണ്‍ എടുത്തു ..
' ഹലോ ..'
എന്റെ ഹലോ കേട്ടതും മറുപുറത്ത് നിന്നും ശ്രീജിത്തിന്റെ ഉറക്കെയുള്ള സംഭാഷണം ഞാന്‍ കേട്ടൂ..
' ഹലോ , നിബു ..ജീവന്റെ സ്കൂളില്‍ എന്താ പ്രശ്നം ..കുട്ടികള്‍ തമ്മില്‍ തല്ലുകൂടി എന്നെല്ലാം കേട്ടല്ലോ .. എന്താ പ്രശ്നം .."
ശ്രീജിത്തിന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാനായി ഞാന്‍ ശ്യാമിനെ നോക്കി ..
കൈകള്‍ കൊണ്ട് ശ്യാം ചില ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ട് .
ജീവന്‍ കൊല്ലപ്പെട്ട കാര്യം ആദ്യം പറയണ്ട എന്നാണ് ശ്യാം ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായി ..
'ശ്രീജിത്ത്‌ , ഒരു കുട്ടി ബാറ്റ് കൊണ്ട് വേറെ ഒരു കുട്ടിയെ അടിച്ചതാണ് ..
അതിന്റെ ചില വിഷയങ്ങള്‍ ആണ് ..ഞാന്‍ ഇവിടെ സ്കൂളില്‍ ഉണ്ട് .."
അതുകേട്ടതും ശ്രീജിത്ത്‌ പറഞ്ഞു
'സ്കൂളിലെ സംഭവം ഞാന്‍ അറിഞ്ഞു .."
ശ്രീജിത്ത്‌ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഉടന്‍ ചോദിച്ചു ..
' ശ്രീജിത്ത്‌ എങ്ങനെ അറിഞ്ഞു ..'
' എന്നെ ഇപ്പോള്‍ ജീവന്‍ വിളിച്ചു ..അവന്റെ ക്ലാസ്സിലെ ജീവന്‍ .സി എന്ന കുട്ടിയ്ക്ക് അടി കിട്ടിയതും കൊല്ലപ്പെട്ടതും എല്ലാം പറഞ്ഞു .."
ശ്രീജിത്തിന്റെ വാക്കുകള്‍ കേട്ടിട്ടും ആദ്യം എനിക്ക് മനസ്സിലായില്ല ..
'ശ്രീജിത്ത്‌ , ആര് വിളിചു ഏന്നാ പറഞ്ഞെ..'
' ജീവന്‍ , എന്റെ മോന്‍ ..അവന്‍ ഇപ്പോള്‍ വിളിച്ചു പറഞ്ഞതെയുള്ളൂ ..'
ശ്രീജിത്തിന്റെ ആ മറുപടി എന്നില്‍ ഉണ്ടാക്കിയ ആശ്വാസം വളരെ വലുതായിരുന്നു ..
എന്റെ മുഖത്ത് ഒരു ചിരി വിരിയുന്നത് കണ്ട ശ്യാം പതുക്കെ ക്യാമ്പ് ഓഫീസിലേയ്ക്ക് കയറി ..
ഞാനും ശ്രീജിത്തും തമ്മിലുള്ള സംഭാഷണം തുടര്‍ന്നു..
' നിബു, നീ ജീവനെ ഒന്ന് കാണണം .അവന് നിന്നോട് എന്തോ പറയാനുണ്ട്‌ ..അവന്‍ ഹോസ്റ്റലില്‍ ഉണ്ട് ."
ശ്രീജിത്തിനോട് സംസാരിച്ചിട്ട് ഞാന്‍ നേരെ ശ്യാമിന്റെ അടുത്തേയ്ക്ക് ചെന്നൂ ..
വൈകുന്നേരം ക്രിക്കറ്റ് കളിച്ചുകൊണ്ട് നിന്ന എല്ലാ കുട്ടികളും അവിടെ മുറിയിലുണ്ട് ..
ചോദ്യം ചെയ്യല്‍ നടക്കുകയാണ്
ഏകദേശം 20 കുട്ടികള്‍ ..
എല്ലാവരും വല്ലാതെ ഭയന്നിട്ടുണ്ട്‌ ..
കുട്ടികളില്‍ നിന്നും ഒരാളെ ശ്യാം അടുത്തേയ്ക്ക് വിളിച്ചു ..
ആ കുട്ടി നന്നായി വിറയ്ക്കുന്നുണ്ട് ..
ഒരു 16 വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് ..
' പേടിക്കണ്ട ..സത്യം മാത്രം പറയുക ..നിന്റെ പേര് എന്താ ..'
അവന്‍ ഒന്ന് ചുറ്റും നോക്കി എന്നിട്ട് പറഞ്ഞു ..
' അലക്സ് പോള്‍ '
'ശരി..സംഭവം നടക്കുമ്പോള്‍ നീ എവിടെ ആയിരുന്നു ..'
' ഞാന്‍ സ്ലിപ്പില്‍ ആയിരുന്നു ..'
'സ്ലിപ്പില്‍ ... ഉം ..നീ കണ്ട സംഭവം അതേപടി പറയണം ..രഘു നോട്ട് ചെയ്തോ ..
രഘു പോലീസ് മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി ..
'ഗോകുല്‍ ആണ് ബൌള്‍ ചെയ്തത് ..ക്രിസ്റ്റി അടിച്ചപ്പോള്‍ ബോള്‍ ബാറ്റില്‍ കൊണ്ടില്ല ..അപ്പോള്‍ ജീവന്‍ എന്തോ പറഞ്ഞു . അത് കേട്ട ക്രിസ്റ്റി , ബാറ്റുകൊണ്ട് ജീവനെ അടിച്ചു ..ക്രിസ്റ്റി അടിക്കുന്നത് കണ്ട ജീവന്‍ ദേഹത്ത് കൊള്ളാതെ ഇരിക്കാന്‍ ചരിഞ്ഞതാണ് ..അപ്പോള്‍ അടി തലയില്‍ തന്നെ കൊണ്ടൂ ..'
അപ്പോള്‍ ശ്യാം ഇടയ്ക്ക് കയറി ..
' ജീവന്‍ എന്താ പറഞ്ഞത് എന്ന് നീ കേട്ടില്ലേ ..'
' ഇല്ല , ഞാന്‍ ശ്രദ്ധിച്ചില്ല ..ക്രിസ്റ്റിയുടെ ബാറ്റില്‍ കൊള്ളാതെ വന്ന പന്ത് , ജീവന്‍ എനിക്ക് കൈമാറി ..ഞാന്‍ അത് ഫ്രെഡ്രിക്ക് എറിയുമ്പോള്‍ ആണ് ഈ സംഭവം നടക്കുന്നത് ..'
അപ്പോള്‍ രഘു പോലീസ് ഒന്നുകൂടെ കാര്യങ്ങള്‍ വ്യക്തമാക്കാനായി ചോദിച്ചു ..
' അപ്പോള്‍ , ജീവനാണ് കീപ്പ് ചെയ്തിരുന്നത് അല്ലെ ..'
' അതെ .'
അപ്പോള്‍ ശ്യാം ആ കൂട്ടത്തിലെ കുട്ടികളോട് ചോദിച്ചു .
' ആരാ ക്രിസ്റ്റി ..'
ഒരു പൊക്കമുള്ള പയ്യനിലെയ്ക്ക് എല്ലാ കുട്ടികളുടെയും കണ്ണുകള്‍ നീങ്ങി ..
വെളുത്തനിറമുള്ള നല്ല ആരോഗ്യമുള്ള ഒരു പൊക്കമുള്ള പയ്യന്‍ .
ഒരു 17 വയസ് പ്രായം കാണും ..
ശ്യാം ക്രിസ്റ്റിയോട് ചോദിച്ചു ..
' നീയാണോ ബാറ്റുകൊണ്ട് ജീവനെ അടിച്ചത് ..'
ശ്യാമിന്റെ ചോദ്യം കേട്ടതും ഭയം കൊണ്ട് വിറയ്ക്കുന്ന ക്രിസ്റ്റി ഉറക്കെ കരയുവാന്‍ തുടങ്ങി ..
ക്രിസ്റ്റിയുടെ കരച്ചില്‍ കണ്ട രഘുപോലീസ് ..
' ഒരുത്തനെ അടിച്ചുകൊന്നിട്ടു നിന്ന് കരയുന്നോ ..നിറുത്തടാ നിന്റെ കള്ളക്കരച്ചില്‍ ..'
രഘുപോലീസിന്റെ ഉറക്കെയുള്ള ശബ്ദം കേട്ട ഞാന്‍ പോലും ഞെട്ടി ..
കുട്ടികളുടെ വിറയല്‍ ഇപ്പോള്‍ കൂടുതല്‍ ദൃശ്യമാണ് ..
പക്ഷെ , അതിശയം ..ക്രിസ്റ്റി കരച്ചില്‍ നിറുത്തി ..
ശ്യാം അതുവരെ ഇരുന്ന മേശപ്പുറത്ത് നിന്ന് എണീറ്റു..
ക്രിസ്റ്റിയുടെ നേരെ നടന്നു ..
ഏകദേശം 6 അടി പൊക്കമുള്ള ശ്യാം കാണാന്‍ നല്ല രസമുള്ള വ്യക്തിയാണ് ..
പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു ശ്യാം മോഹന്‍ ലാല്‍ ..
സുരേഷ്ഗോപിയുടെ കമ്മീഷണര്‍ ഭരത് ചന്ദ്രനെ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്ന് ശ്യാമില്‍ ഉണ്ട് ..
ശ്യാം ക്രിസ്റ്റിയുടെ മുന്നില്‍ നിന്നു..
അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി ..
ഒറ്റ ചോദ്യം ..
'നീ എന്തിനാണ് ജീവനെ കൊന്നത് ..?
ശ്യാമിന്റെ ചോദ്യം കേട്ടതും ക്രിസ്റ്റിയുടെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തേയ്ക്ക് വന്നൂ ..
എന്താണ് എന്ന് നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ശബ്ദം ..
അമര്‍ത്തിവെച്ച കരച്ചില്‍ , ഭയവും കൂടി കലര്‍ന്ന് ഇക്കിള്‍ ആയി മാറിയ ശബ്ദം എന്ന് വേണമെങ്കില്‍ നമുക്ക് പറയാം ..
'സാര്‍ ഞാന്‍ ..ഞാന്‍ '
ക്രിസ്റ്റിയ്ക്ക് അവന്റെ സംഭാഷണം മുഴുവിക്കാന്‍ കഴിയുന്നില്ല ..ഇക്കിള്‍ ആണ് കാരണം ..
രഘുപോലീസ് ഉടനെ കുറച്ചു വെള്ളം സംഘടിപ്പിച്ചു ക്രിസ്റ്റിക്ക് കൊടുത്തു ..
ക്രിസ്റ്റി ഒറ്റ വലിക്ക് ആ വെള്ളം മുഴുവന്‍ കുടിച്ചു ..
ഈ സമയമെല്ലാം ശ്യാം ക്രിസ്റ്റിയെ തന്നെ നോക്കി നില്‍ക്കുകയാണ് ..
അവന്റെ ഓരോ ചലനവും തന്റെ കണ്ണുകള്‍ കൊണ്ട് ഒപ്പി എടുക്കുകയാണ് ..
വെള്ളം കുടിച്ചു കഴിഞ്ഞ ക്രിസ്റ്റി പറഞ്ഞു ..
' സര്‍ , ഞാന്‍ അപ്പോഴത്തെ ദേഷ്യത്തില്‍ അവനെ അടിച്ചതാണ് ..കൊല്ലാന്‍ വേണ്ടി അടിച്ചതല്ല ..'
'നിനക്ക് എന്തുകൊണ്ടാ ദേഷ്യം വന്നത് ..?'
ശ്യാമിന്റെ പെട്ടന്നുള്ള ചോദ്യം അവനെ ഒന്ന് അമ്പരപ്പിച്ചു എന്ന് വ്യക്തം ..
ക്രിസ്റ്റിയുടെ മറുപടിയില്‍ ആ പതര്‍ച്ച കാണാം ..
' അത് പിന്നെ ..ജീവന്‍ എന്നെ കളിയാക്കി ..'
'കളിയാക്കിയാല്‍ , നീ അടിച്ചു കൊല്ലുമോ ? ' ചോദ്യം രഘുപോലീസ് വകയാണ് .
' സര്‍ , ഞാന്‍ കൊല്ലാന്‍ വേണ്ടി അടിച്ചത് അല്ല ..എന്നെ കൊണ്ട് ഇതിന് ഒന്നും പറ്റില്ല ..നീ പോയി വേറെ പണി നോക്ക് എന്നെല്ലാം ജീവന്‍ പറഞ്ഞു ..അതുകേട്ട ഞാന്‍ കളിയായിട്ടു ജീവനെ അടിച്ചതാണ് ..അവന്‍ തിരിഞ്ഞതിനാലാണ് തലയില്‍ കൊണ്ടത്‌ ..'
' ജീവന്റെ എവിടെയാണ് അടി കിട്ടിയത് ..'
' സര്‍ , തലയിലാണ് ..'
'അതല്ല ..തലയില്‍ എവിടെയാണ് അടി കിട്ടിയത് എന്നതാണ് ചോദ്യം ..?'
ചോദ്യം കേട്ട ക്രിസ്റ്റി ഒരു നിമിഷം ആലോചിച്ചു ..
' സര്‍ , അത് മുന്‍ വശത്ത് ആണ് കൊണ്ടത്‌ ..'
' മുഖത്തിന്‌ നേരെ അടി വന്നാല്‍ ആളുകള്‍ മാറില്ലേ ..'
' സര്‍ , ഞാന്‍ അടിക്കുമ്പോള്‍ അവന്‍ ചരിഞ്ഞതിനാല്‍ മുഖത്തിന്‌ മുകളില്‍ കൊണ്ടതാണ് ..'
'അടി കിട്ടിയ ജീവന്‍ എന്ത് ചെയ്തു ..?"
' " അവന്‍ നേരെ ഹോസ്റ്റലിലേയ്ക്ക് പോയി .."
" അത് എന്താ അവന്‍ കളി നിറുത്തിയത് ..?'
" ഞാന്‍ കരുതി , അടി കിട്ടിയതിനാല്‍ എന്നോട് പിണങ്ങി പോയതാണ് എന്നാണ് കരുതിയത്‌ ..'
' ആരാണ് ജീവന്‍ മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത് ..'
' സര്‍ , അത് അലക്സ് ആണ് ..'
അപ്പോള്‍ രഘുപോലീസ് അലക്സ് പോളിനോട് ചോദിച്ചു ..
"അലക്സ് ജീവനെ കണ്ടത് ഹോസ്റ്റലിന്റെ പുറകിലാണ് ..ഇവിടെ ക്രിസ്റ്റി പറഞ്ഞത് ജീവന്‍ ഹോസ്റ്റലിലെയ്ക്ക് പോയി എന്നാണ് .
അലക്സ് എന്തിനാണ് ജീവനെ നോക്കാന്‍ ഹോസ്റ്റലിന്റെ പുറകിലേയ്ക്ക് പോയത് ..?'
"സര്‍ , ജീവന്‍ കളി മതിയാക്കി ഹോസ്റ്റലിലെക്ക് പോയി 10 മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ റോബിന്‍ വന്നൂ ..റോബിന്‍ ജീവനെ തിരക്കി ..അപ്പോഴാണ് ജീവന്‍ ഹോസ്റ്റലില്‍ എത്തിയില്ലെന്ന് ഞങ്ങള്‍ അറിഞ്ഞത് ..
ജീവന്റെ തലയ്ക്ക് അടി കിട്ടിയത് ഞാനും കണ്ടിരുന്നു ..
ജീവനെ കണ്ടില്ലെന്ന്‌ റോബിന്‍ പറഞ്ഞപ്പോള്‍ ഞാനും ക്രിസ്റ്റിയും ഗോകുലും റോബിന്റെ കൂടെ ഹോസ്റ്റലിലെയ്ക്ക് പോയതാണ് ..
ഹോസ്റ്റലിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ പുറകില്‍ ഒന്ന് നോക്കാം എന്ന് ഗോകുല്‍ ആണ് പറഞ്ഞത് "
'അത് എന്താ ഗോകുല്‍ അങ്ങനെ പറയുവാന്‍ കാരണം ..'
അതിന് ഗോകുല്‍ തന്നെയാണ് മറുപടി പറഞ്ഞത് ..
' ഹോസ്റ്റലിന്റെ പുറകിലെ പൈപ്പില്‍ മുഖവും കാലും കഴുകിയിട്ടാണ് സാധാരണ ഞങ്ങള്‍ എല്ലാവരും കളി കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ കയറുക ..ജീവന്‍ കളി മതിയാക്കി പോയതുകൊണ്ട് മുഖം കഴുകുവാന്‍ അങ്ങോട്ട്‌ പോയികാണും എന്ന് എനിക്ക് തോന്നി ..'
ഇങ്ങനെ കുട്ടികളുടെ മൊഴികള്‍ എടുത്തു കഴിഞ്ഞപ്പോള്‍ അവരെ അടുത്ത മുറിയിലേയ്ക്ക് മാറ്റി ..
നടന്ന സംഭവങ്ങളുടെ വിലയിരുത്തല്‍ നടത്തുവാന്‍ ശ്യാം ആവശ്യപെട്ടത്‌ പ്രകാരം രഘു പോലീസ് തന്റെ കണ്ടെത്തെലുകള്‍ അവതരിപ്പിച്ചു ..
' ജീവന്‍ കൊല്ലപെട്ടത്‌ ബാറ്റില്‍ നിന്നുള്ള അടിയേറ്റല്ല എന്നത് ഉറപ്പാണ് ...
അടി ഏറ്റിരിക്കുന്നത് തലയുടെ പിന്നിലാണ് ..
ക്രിസ്റ്റി അടിച്ചത് മുന്നിലാണ് ..
അതും മാത്രമല്ല
ബോഡി കിടന്ന സ്ഥലം പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ജീവന് 172 സെന്റി മീറ്റര്‍ പൊക്കമുണ്ട് എന്നാണ് .
അത്രയും പൊക്കമുള്ള ഒരാളുടെ തലയുടെ പുറകില്‍ അടിയ്ക്കണം എങ്കില്‍ അതിനേക്കാള്‍ പൊക്കം വേണം ..ക്രിസ്റ്റിയ്ക്കും ആ പൊക്കം മാത്രമേയുള്ളൂ..
6 അടിയെങ്കിലും പൊക്കമുള്ള ഒരാള്‍ ഒറ്റ അടിയ്ക്ക് ജീവന്റെ തല പിളര്‍ന്നത് ആണ് ..
മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് അടിച്ചത് ..
ബാറ്റ് നമ്മള്‍ പരിശോധിച്ചതാണ് ..
അതില്‍ രക്തത്തിന്റെ അംശം ഒട്ടുമേ ഇല്ല ..'
രഘുപോലീസ് ഇങ്ങനെ പറഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ എ സി പി ശര്‍മ്മിള ഗൗതം അവിടെയ്ക്ക് വന്നൂ ..
' സര്‍ , ഒരു വിഷയമുണ്ട്‌ ..
ഞാന്‍ സ്കൂളിലെ സി സി ടി വി നോക്കുക ആയിരുന്നു ..40 ക്യാമറകള്‍ ഉണ്ട് ..ഒന്ന് ഒഴികെ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് .'
'അത് ഏതാണ് പ്രവര്‍ത്തിയ്ക്കാത്ത ക്യാമറ .."
ശ്യാമിന്റെ ചോദ്യത്തിന് ശര്‍മ്മിള നല്‍കിയ ഉത്തരം എന്നെയും ഞെട്ടിച്ചു ..
'മരണം നടന്ന ഭാഗത്തുള്ള ക്യാമറ വര്‍ക്ക് ചെയ്യുന്നില്ല ..'
'അത് എന്താ ..'
' സര്‍ , ആ ക്യാമറയിലെയ്ക്ക് ഉള്ള സിഗ്നല്‍ കേബിള്‍ മാത്രം കട്ട് ചെയ്തിരിക്കുകയാണ് "
തുടരും .


Share with social media:

User's Comments

No comments there.


Related Posts and Updates

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

മത്സരവിജയം മാത്രമാണോ ജീവിതലക്ഷ്യം

വെറും ഒരു കഥ ..ചിലപ്പോള്‍ നാളെ നിങ്ങളുടെ കഥയും ആകാം ...

പ്രോഫസ്സര്‍ തോമസ്‌ പതിവ് പോലെ കോളേജില്‍ എത്തി ...
അന്ന് മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ വേണ്ട കുറുക്കുവഴികളെ കുറിച്ച് , കോളേജില്‍ ഒരു വിദഗ്ദന്&..

അയ്യാൾ

അയ്യാൾ

ബി എസ് എണീക്കൂ ..എണീക്കൂ..' നാസറിന്റെ ശബ്ദമാണ് .

കണ്ണുകള്‍ തുറക്കുവാനുള്ള മടി കൊണ്ടാണോ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ശബ്ദം കേട്ടിട്ടും കണ്ണ്‍ തുറക്കുവാന്‍ ഞാന്‍ കൂട്ടാക്കിയില്ല ..

എന്റെ മുഖത്ത് ചെറിയ തോതില്&zw..

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

പ്രേമവും ഉപ്പും കഥ പറയുമ്പോള്‍

 

ഇന്ന് കേട്ട കഥ ...

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .

വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..

പണക്കാരുടെ പ..



Do you want to subscribe for more information from us ?



(Numbers only)

Submit