Stories you may like
പ്രതിയാക്കാൻ ഉദ്ദേശിച്ചയാളിൽ ഒരാളായിരുന്നു റീന
മെറീന സിസ്റ്റര്‍ ആണ് ഇന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ..
ഞങ്ങള്‍ ഓരോരുത്തരെയായി ഒഴിവാക്കുകയാണ് ..
ഡ്രൈവര്‍മാരാണ് ആദ്യം ഒഴിവാക്കപെട്ടത് ..
തുടര്‍ന്ന് ഓരോരുത്തരായി ഒഴിവായി ..
ഇപ്പോള്‍ ശേഷിക്കുന്നത് കപ്യാര്‍ , മെറീന സിസ്റ്റര്‍ ,മാത്യൂസ് , റോയി എന്ന കായിക അദ്ധ്യാപകനുമാണ്..
മെറീന ടീച്ചര്‍ക്ക് ആണ് ഇന്ന് ഹോസ്റ്റലിന്റെ ചാര്‍ജ് ..
മെറീന ടീച്ചറുടെ കൂടെയുള്ള മൂന്ന് പുരുഷന്മാര്‍ക്കും ആറടിയില്‍ കൂടുതല്‍ പൊക്കമുണ്ട് ..
പുരുഷന്മാര്‍ക്ക് സംശയം തോന്നാതെ ഇരിക്കാനാണ് മെറീന ടീച്ചറെ കൂടെ നിറുത്തിയത് എന്നായിരുന്നു എന്റെ ധാരണ ..
പുറത്തേയ്ക്ക് ഇറങ്ങിയ ഓരോരുത്തരിലും ആശ്വാസം കാണുന്നതുപോലെ , അകത്ത് നില്‍ക്കുന്നവരില്‍ ഒരു ഭയവും കണ്ടൂ ..
പെട്ടന് , ശ്യാം ഒരു പോലീസുകാരനെ വിളിച്ചു എന്തോ ചില കാര്യങ്ങള്‍ രഹസ്യമായി പറഞ്ഞു ..
ആ പോലീസുകാരന്‍ എന്റെ മുന്നിലൂടെ പുറത്തേയ്ക്ക് പോയി ..
അല്പം നേരം കഴിഞ്ഞതും 4 പെണ്‍കുട്ടികള്‍ , ആ പോലീസുകാരനോട് ഒപ്പം അവിടെ എത്തി ..
ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികള്‍ ആണ് ..
കുട്ടികള്‍ക്ക് അകത്തെ മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുവാന്‍ കഴിയില്ല ..
ശ്യാമിന്റെ മുന്നില്‍ എത്തിയപ്പോള്‍ കുട്ടികള്‍ വിറച്ചു തുടങ്ങി ..
' എന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയണം ..റീന സിസ്റ്റര്‍ നിങ്ങള്‍ക്ക് എന്തിനാണ് ഫോണ്‍ നല്‍കിയത് "
ഫോണിന്റെ കാര്യം കേട്ടതും കുട്ടികള്‍ ഞെട്ടിയത് വളരെ പ്രകടമായിരുന്നു ..
അപ്പോഴാണ് എനിക്ക് ആ കുട്ടികള്‍ ആരാണ് എന്ന് മനസിലായത് ..
നേരത്തെ റോബിന്‍ പറഞ്ഞ 4 കുട്ടികള്‍ ആണ് ..
റീന സിസ്റ്ററിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയ 4 പേര്‍ ..
കുട്ടികള്‍ ഒന്നും മിണ്ടിയില്ല ..
' നോക്കൂ , കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ അറിഞ്ഞു ..നിങ്ങള്‍ സത്യം പറഞ്ഞില്ലെങ്കില്‍ കൊലകേസില്‍ നിങ്ങളും കുടുങ്ങും ..'
രക്തം വാര്‍ന്നുപോയതുപോലെ വിളറിയ മുഖങ്ങള്‍ അപ്പോള്‍ അ കുട്ടികളില്‍ ദൃശ്യമായിരുന്നു ..
' ഷമിന പറയു ..എന്തിനാണ് റീന മൊബയില്‍ നിങ്ങള്‍ക്ക് നല്‍കിയത് ..?'
ആ നാലുകുട്ടികളില്‍ ആരാണ് ഷമിന എന്നുള്ളത് തനിക്ക് അറിയാം എന്നുള്ള രീതിയിലാണ് ശ്യാം ആ ചോദ്യം ചോദിച്ചത് ..
തന്റെ പേര് കേട്ടതും ഷമിന ഞെട്ടി ..
' സര്‍ , റീന ടീച്ചര്‍ ഞങ്ങള്‍ക്ക് വാങ്ങി തന്നതാണ് ..'
ഷമിനയുടെ ശബ്ദത്തിലെ വിറയല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വ്യക്തമായിരുന്നു ..
'റീന സിസ്റ്റര്‍ നിങ്ങള്‍ക്ക് എന്തിനു ഫോണ്‍ നല്‍കണം .. ..?'
കുറെ നേരം സംസാരിച്ചിട്ടും കുട്ടികള്‍ അടുക്കുന്നില്ല ..
അവര്‍ പറയുന്നത് റീന ടീച്ചര്‍ അവര്‍ക്ക് ഫ്രീ ആയിട്ട് വാങ്ങി കൊടുത്തു എന്നാണ് ..
' നിറുത്ത്..കള്ളം പറഞ്ഞാല്‍ ഉണ്ടല്ലോ ..ഒറ്റ എണ്ണവും ഇനി പഠിക്കില്ല ..എല്ലാത്തിനെയും തൂക്കി ഞാന്‍ അകത്താക്കും ..'
ശ്യാമിന്റെ ഉറക്കെയുള്ള ശബ്ദം അ മുറി മുഴുവന്‍ മുഴങ്ങി ..
' ഒറ്റകാര്യം മാത്രം എനിക്ക് അറിഞ്ഞാല്‍ മതി ..ഈ മൊബൈയില്‍ നിങ്ങള്‍ക്ക് റീന ടീച്ചര്‍ ഫ്രീ ആയി തന്നത് അല്ല ..നിങ്ങള്‍ എന്ത് സഹായമാണ് തിരികെ റീന ടീച്ചര്‍ക്ക് നല്‍കിയത് ..?
ഇത്രയും ചോദിച്ചിട്ട് ശ്യാം ഗംഗയുടെ നേരെ തിരിഞ്ഞു ..
ശ്യാമിന്റെ കണ്ണുകളിലെ തീക്ഷ്ണതയും ശബ്ദവും കണ്ടു വിരണ്ടുപോയ ഗംഗയോട് ശ്യാം ചോദിച്ചു ..
'റീനയുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങിച്ചതിന് ജീവന്‍ നിന്നെ വഴക്ക് പറഞ്ഞതിന് പകരമായി നീ ജീവനെ കൊല്ലിച്ചത് അല്ലെ ..?'
ജീവന്റെ പേരും , കൊലപാതകത്തിലെ പങ്കും ചേര്‍ത്ത് ഗംഗയോട് ശ്യാം പറഞ്ഞതും ഗംഗ കുഴഞ്ഞു താഴെ വീണതും ഒരുമിച്ചായിരുന്നു ..
ഞാനും അവിടെ ഉണ്ടായിരുന്ന പോലീസുകരും കൂടി ഗംഗയെ പൊക്കി എടുത്തു , അവിടെയുള്ള ബെഞ്ചില്‍ കിടത്തി ..
അല്‍പനേരം വെള്ളം തളിച്ചപ്പോള്‍ ഗംഗ ഉണര്‍ന്നു ..
ഈ സമയമെല്ലാം മറ്റു മൂന്നുകുട്ടികളും ഈയല്‍ പോലെ നിന്ന് വിറയ്ക്കുകയാണ് ..
ശ്യാം ആ കുട്ടികളുടെ നേരെ തിരിഞ്ഞു ..
'അഭിനയം ഒന്നും എന്റെ അടുത്ത് വേണ്ട ..ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊള്ളാം ..ഇപ്പോള്‍ തന്നെ നിങ്ങളുടെ രക്ഷ കര്‍ത്താക്കളെ ഞാന്‍ ഇവിടെ വിളിച്ചു വരുത്തും ..'
രക്ഷകര്‍ത്താക്കളുടെ കാര്യം കേട്ടതും അലൈക്ക പറഞ്ഞു ..
' സര്‍ ഞാന്‍ പറയാം ..മോബയില്‍ ഫോണിന് പകരമായി ടീച്ചര്‍ നല്‍കുന്ന കവറുകള്‍ , സ്പോര്‍ട്സ് മേള നടക്കുന്ന സ്ഥലങ്ങളില്‍ ഞങ്ങള്‍ എത്തിക്കണം എന്നുള്ളതാണ് ഞങ്ങളുടെ ജോലി ..'
' കവര്‍ , കവറില്‍ എന്താണ് ..'
' അത് അറിയില്ല സാര്‍ , ഞങ്ങള്‍ സ്പോര്‍ട്സ് മേളയില്‍ എത്തുമ്പോള്‍ തന്നെ ടീച്ചര്‍ പറയുന്ന ആളുകള്‍ വന്നു കവറുകള്‍ കൊണ്ട് പോകും ..'
' അത് എന്തിനാണ് നിങ്ങള്‍ കവര്‍ കൊണ്ട് പോകുന്നത് ..അത് കൊറിയര്‍ വഴി അയച്ചാല്‍ പോരെ ..'
അതിന് കുട്ടികള്‍ മറുപടി നല്‍കിയില്ല ..
'കവറില്‍ ഉള്ള സാധനം റീന നിങ്ങളെ നേരിട്ട് എല്പ്പിക്കുമോ അതോ ?'
'അലൈക്ക തന്നെയാണ് അതിനും മറുപടി പറഞ്ഞത് .
' അല്ല , ചിലപ്പോള്‍ റീന ടീച്ചര്‍ , ചിലപ്പോള്‍ മെറീന ടീച്ചര്‍ ..ഇവര്‍ ആരെങ്കിലും ആകും കവര്‍ നല്‍കുന്നത് ..'
മെറീന ടീച്ചറുടെ പേര് അലൈക്ക പറഞ്ഞത് കേട്ട ഞാന്‍ ഒന്ന്‍ ഞെട്ടി ..
അപ്പോള്‍ മെറീന ടീച്ചറെ മാത്യൂസിനും കൂട്ടാളികള്‍ക്കും ഒപ്പം ശ്യാം വെറുതെ നിറുത്തിയത് അല്ല എന്ന് വ്യക്തം ..
എപ്പോഴാണ് മെറീന ടീച്ചറെ കുറിച്ച് ശ്യാമിന് സംശയം ഉണ്ടായത് എന്ന് ചോദിച്ചു അറിയണം എന്നും ഞാന്‍ അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു ..
കുറച്ചുകൂടെ കാര്യങ്ങള്‍ കുട്ടികളോട് ചോദിച്ചതിനുശേഷം
ശ്യാം നാല് പേരെയും നാല് മൂലയിലാക്കി , പോലീസ് കാവല്‍ നിറുത്തി , പതുക്കെ പുറത്തിറങ്ങി ..
ഗ്രൗണ്ടില്‍ എത്തി ..
പെട്ടന്ന് എ സി പി യും രഘു സാറും അവിടെയ്ക്ക് എത്തി .
രണ്ടുപേരുടെയും മുഖത്ത് എന്തോ കണ്ടെത്തിയ ഒരു ഭാവം കാണാന്‍ കഴിയുമായിരുന്നു ..
എ സി പി യാണ് സംസാരിച്ചു തുടങ്ങിയത് ..
' സര്‍ പറഞ്ഞത് അനുസരിച്ച് , എല്ലാ ക്യമറയിലെയും വിഷ്വലുകള്‍ ഞങ്ങള്‍ പരിശോധിച്ചു ..
40 ക്യാമറകളിലെയും വിഷ്വലുകള്‍ നോക്കി ..
ഇന്ന് ഈ സ്കൂള്‍ കൊബൌണ്ടില്‍ പ്രവേശിച്ച എല്ലാവരുടെയും വിഷ്വലുകള്‍ ഞങ്ങള്‍ പരിശോധിച്ചു ..
ഉച്ചയ്ക്ക് 1.15 നു മുന്‍വശമുള്ള ഗയിറ്റ് വഴി ഒരു ബുള്ളറ്റ് സ്കൂളില്‍ വന്നിട്ടുണ്ട് ..
പക്ഷെ അതില്‍ വന്ന ആളോ ബുള്ളറ്റോ തിരികെ പോയിട്ടില്ല ..'
അതുകേട്ട ആവേശ ഭരിതനായ ശ്യാം ..
'അങ്ങനെ എങ്കില്‍ ആ ബുള്ളറ്റ് ഇവിടെ ഗ്രൗണ്ടില്‍ ഉണ്ട് എന്നല്ലേ അര്‍ഥം ..'
' അതെ സര്‍ , ഞങ്ങള്‍ അതും പരിശോധിച്ചു ..
ബുള്ളറ്റ് ഇവിടെ തന്നെയുണ്ട് ..
പ്രശ്നം വേറെയാണ് സര്‍ ..
ആ ബുള്ളറ്റിന്റെ നമ്പര്‍ ഞങ്ങള്‍ വെരിഫൈ ചെയ്തു ..
നമ്പര്‍ വ്യാജമാണ് ..'
തുടരും ..
User's Comments
No comments there.