Stories you may like
ഇന്ന് കേട്ട കഥ ...
വർഷങ്ങൾക്ക് മുൻപ് ഒരുദിവസം ലാസ് വേഗാസിലെ ഒരു നൃത്തശാല .
വൈകുന്നേരം സമയം കളയുവാനായി എത്തിയ ചെറുപ്പക്കാരുടെ ബഹളം നിറഞ്ഞ ഹാളിൽ ആ ചെറുപ്പക്കാരൻ വല്ലാതെ അസ്വസ്ഥനായിരുന്നു ..
പണക്കാരുടെ പണക്കൊഴുപ്പ് നിറഞ്ഞ ബഹളം ..
പെട്ടെന്നാണ് ആ ചെറുപ്പക്കാരന്റെ ദൃഷ്ടി ഒരു സുന്ദരിയിൽ ഉടക്കിയത് ...
ആൾകൂട്ടത്തിൽ ബഹളത്തിൽ പെടാതെ നിൽക്കുന്ന ആ പെൺകുട്ടിയിൽനിന്ന് കണ്ണെടുക്കാൻ റോയിക്ക് കഴിഞ്ഞില്ല .
റോയ് സാവധാനം ആ കുട്ടിയെ സമീപ്പിച്ചൂ.
' ഹായ് , എന്താ ഒറ്റയ്ക്ക് നിൽക്കുന്നത് .. ഡാൻസ് ഇഷ്ടമല്ലേ .'
ആ ചെറുപ്പക്കാരന്റെ ഇടിച്ചുകയറ്റം ഇഷ്ടപെട്ടില്ലെങ്കിലും മേരി അത് പുറത്തുകാണിക്കാതെ റോയിയെ നോക്കി ചിരിച്ചൂ..
'എന്ത് മനോഹരമായ ചിരി .' റോയി അറിയാതെ മനസ്സിൽ പറഞ്ഞുപോയി .
' നമുക്ക് ഒരു കോഫി കുടിച്ചാലോ '
റോയിയുടെ ചോദ്യം മേരിക്ക് ഇഷ്ടപ്പെട്ടൂ .
രണ്ടുപേരും കോഫിഷോപ്പിൽ കയറി സൗകര്യപ്രദമായ ഒരു മേശയുടെ അടുത്തു ഇരുപ്പ് ഉറപ്പിച്ചൂ ..
വെയ്റ്റർ രണ്ട് കോഫിയുടെ ഓർഡർ എടുത്ത് അകത്തേയ്ക്ക് നടന്നൂ..
ഓർഡർ നൽകിയത് മേരിയാണ് .
ഓർഡർ നൽകിയ കോഫി എത്തുന്നവരെ റോയി ഒന്നും മിണ്ടിയില്ല .
പക്ഷെ ഒന്നും മിണ്ടിയില്ലെങ്കിലും റോയിയുടെ രണ്ടുകണ്ണുകളും മേരിയുടെ മുഖത്തായിരുന്നു .
മേരി ഇതൊന്നും ശ്രദ്ധിക്കാതെ റോയിയോട് പലതും സംസാരിക്കുകയാണ് .
അപ്പോഴാണ് വെയ്റ്റർ കോഫിയുമായി എത്തിയത് .
മേരി ജഗ്ഗിൽ നിന്നും രണ്ട് കപ്പിലേയ്ക്കായി കോഫി പകർന്നൂ .
പഞ്ചസാര ഇടുന്നത് മുൻപായി മേരി ആ ചെറുപ്പക്കാരനോട് ചോദിച്ചൂ.
' പഞ്ചസാര ഇടാല്ലോ അല്ലെ '
മേരിയുടെ ചോദ്യത്തിന് റോയി മറുപടി പറഞ്ഞില്ല.
റോയിയുടെ കൈയ്യിൽ തട്ടി മേരി ചോദ്യമാവർത്തിച്ചൂ.
' പഞ്ചസാര ഇടട്ടെ '
പെട്ടന്ന് റോയി പറഞ്ഞു..
'ഉപ്പ് ഇടൂ '
റോയിയുടെ ശബ്ദം അൽപം ഉറക്കെയായിരുന്നു.
മേരിയും അടുത്ത മേശകളില്ലേ ആളുകളും മാത്രമല്ല വെയ്‌റ്ററും ഞെട്ടി..
കോഫിയിൽ ഉപ്പിട്ട് കുടിക്കുന്നയാളോ !
എല്ലാവരും അത്ഭുതത്തോടെ റോയിയെ നോക്കുകയാണ് .
വെയ്റ്റർ പെട്ടന്ന് തന്നെ ഉപ്പ് പരൽ മേശപുറത്തെത്തിച്ചു..
ഒന്ന് അമ്പരന്നുപോയ മേരി റോയിയെ അത്ഭുതത്തോടെ നോക്കി..
' കോഫിയിൽ ഉപ്പിട്ട് കുടിക്കുകയോ ? അതെന്താ അങ്ങനെ ?
റോയ് ആദ്യം മേരിയെയും പിന്നെ ചുറ്റിലും നോക്കി..
എല്ലാവരും റോയിയെ തന്നെ നോക്കുകയാണ്..
' എന്റെ ജീവിതം ആരംഭിക്കുന്നത് ഇവിടെ അടുത്തുള്ള ബീച്ചിൽ നിന്നാണ് ..ഞാനും അമ്മയും പെങ്ങളും അടങ്ങിയ കുടുംബത്തിനുവേണ്ടി അമ്മ ഒരുപാട് അദ്ധ്വാനിക്കുമായിരുന്നു..
ഉച്ചയ്ക്ക് അമ്മവരുമ്പോൾ ഞങ്ങൾക്ക് ഒരുമിഠായി തരുമായിരുന്നു..
പക്ഷെ ആ മിഠായി അമ്മയുടെ വിയർപ്പ് വീണു നനഞ്ഞിട്ട് ഉണ്ടാകും..
ആ മിഠായ്ക്ക് അപ്പോൾ ഉപ്പ് രസമാകും ഉണ്ടാകുക..
ആ ഉപ്പിന് അമ്മയുടെ ഓർമയാണ് ഉള്ളത്.
രാവിലെ മീനുകൾ ഉണങ്ങാനിട്ടതിനുശേഷം ഞങ്ങൾക്കായി അമ്മയിടുന്ന കാപ്പിക്കും സത്യത്തിൽ ഉപ്പിന്റെ രുചിയായിരുന്നു..
ഇപ്പോൾ കോഫിയിൽ ഉപ്പിട്ട് കുടിക്കുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർക്കുകയാണ്.:
റോയിയുടെ കഥ കേട്ടിരുന്ന എല്ലാവർക്കും അവരറിയാതെ ഒരു ബഹുമാനം റോയിയോട് തോന്നി
മേരിക്കും .
അവിടെ ഒരു ബന്ധം തുടങ്ങി.
റോയിയും മേരിയും തമ്മിലുള്ള ബന്ധം.
മേരിയും റോയിയും തമ്മിലുള്ള കല്യാണവും തീരുമാനിച്ചൂ
കല്യാണത്തിനുവേണ്ടി മേരി ഒരുകാര്യം മാത്രം ആവശ്യപെട്ടൂ
' എന്റെ വിശ്വാസത്തിന് ഒരിക്കലും ക്ഷതമുണ്ടാകരുത് '
എല്ലാ ദിവസവും രാവിലെ നേരം വെളുക്കുമ്പോൾ തന്നെ ഉപ്പിട്ട ഒരു കാപ്പി മേരി റോയിക്ക് നൽകുവാൻ മറന്നിരുന്നില്ല.
കൃത്യമായും ആ കാപ്പി കുടിച്ച റോയി , മേരിയ്ക്ക് കൊടുത്ത വാക്ക് അക്ഷരംപ്രതി പാലിച്ചു .
40 കൊല്ലങ്ങൾക്ക് ശേഷം റോയി മരിച്ചൂ .
മരണശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ മേരി റോയിയുടെ ഡയറി വായിക്കുകയായിരുന്നു..
ജീവിതത്തിലെ ഓരോ നിമിഷങ്ങളും രേഖപ്പെടുത്തി റോയി എഴുതിയ ഡയറി മേരിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു.
ഡയറി അവസാനിക്കുന്ന പേജിൽ എത്തിയ മേരി അത്ഭുതത്തോടെയാണ് അവസാന പേജ് വായിച്ചത്
' എന്റെ പ്രിയപ്പെട്ടവളെ ഇത്രയും കാലം സൂക്ഷിച്ച രഹസ്യം ഞാൻ പറയട്ടെ.
എനിക്ക് ഉപ്പിട്ട കാപ്പി ഒട്ടും ഇഷ്ടമല്ലായിരുന്നു.
തികച്ചും സാധാരണക്കാരനായ എനിക്ക് നീ ഒരു അദ്ഭുതമായിരുന്നു..
40 കൊല്ലങ്ങൾക്ക് മുൻപ് ആ ഡാൻസ് ഹാളിൽ കോഫി കുടിയ്ക്കാൻ ഇരുന്നപ്പോൾ ഞാൻ ഒന്നും കണ്ടിരുന്നില്ല.കേട്ടിരുന്നില്ല..
ഞാൻ നിന്നെ തന്നെ നോക്കി ഇരിയ്ക്കുക ആയിരുന്നു.
നിന്റെ ചോദ്യത്തിന് ഞാൻ നൽകിയ ഉത്തരം യഥാർത്ഥത്തിൽ പഞ്ചസാര എന്നായിരുന്നു.
പക്ഷെ എന്റെ കഷ്ടകാലത്തിന് വായിൽ നിന്ന് വീണത് ഉപ്പ് എന്നായിരുന്നു.
അതിന്റെ ഷോക്കിൽ നിന്ന് കരകയറാനായി അപ്പോൾ മനസ്സിൽ തോന്നിയ കഥ ഞാൻ പറഞ്ഞു എന്നേയുള്ളൂ .
പക്ഷെ അതിന്റെ ഫലം ഭീകരമായിരുന്നു ..
ഈ കഴിഞ്ഞ 40 കൊല്ലവും എനിക്ക് ഉപ്പിട്ട കാപ്പി കുടിയ്ക്കാനായിരുന്നു യോഗം .
പലപ്പോഴും നിന്നോട് സത്യം പറയണമെന്ന് ഞാൻ തീരുമാനിച്ചതാണ് .
പക്ഷെ നിനക്ക് വിവാഹ സമയത്തുനൽകിയ വാക്കാണ് എന്നെ പിന്നിലോട്ട് വലിച്ചത് .
നിന്റെ വിശ്വാസത്തിനു എതിരായ ഒരു നടപടിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന എന്റെ വാക്ക് പാലിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം .
അതുകൊണ്ടാണ് എനിക്ക് ഉപ്പിട്ട കാപ്പി ഇഷ്ടമാണ് എന്നുള്ള നിന്റെ വിശ്വാസം തെറ്റിക്കാൻ ഞാൻ ശ്രമിക്കാതെ ഇരുന്നത് .
കാരണം എനിക്ക് ഈ ലോകത്തിൽ ഏറ്റവും വലുത് നീയും നിന്റെ സന്തോഷവും ആണ് .
പ്രിയപ്പെട്ടവളെ നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു '
User's Comments
No comments there.